Advertisement

‘വയനാട് ദുരന്തത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ട്, അതെന്ത് ചെയ്തുവെന്ന് അറിയണം’: കെ സുരേന്ദ്രൻ

October 21, 2024
1 minute Read

ഇത്തവണ LDF-UDF ഡീൽ പൊളിഞ്ഞു പാളീസാകും, സഹോദരി കാണിച്ച ആത്മാഭിമാനം കെ മുരളീധരൻ കാണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഷ്ട്രീയത്തിന് പകരം വർഗീയതയാണ് കോൺഗ്രസ്സ് ഉപയോഗിച്ചത്. കെ മുരളിധരനെ ഒന്നിനും കൊള്ളാത്ത ആളായി താഴ്ത്തിയിരിക്കുകയാണ്. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ്‌ നേതാവിനോട് അത് ചോദിക്കാനുള്ള ആർജവം പത്മജയെ പോലെ മുരളീധരൻ കാണിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട് വോട്ട് മറിച്ചു എന്ന സരിന്റെ ആരോപണത്തിൽ ഇത് വരെ പ്രതികരിക്കാൻ പിണറായി വിജയനോ എംവി ഗോവിന്ദനോ തയ്യാറായിട്ടില്ല. ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് എൽഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥാനാർഥിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ് ഫലം വന്ന ദിവസം തന്നെ അത് എകെ ബാലൻ സമ്മതിച്ചതാണ്.

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങോട് പറഞ്ഞു.

Story Highlights : K Surendran Against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top