Advertisement

സുരേഷ് ഗോപിക്കൊപ്പം ചേർന്ന് നിൽക്കുന്ന മകൾ ലക്ഷ്മി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

October 21, 2024
Google News 3 minutes Read
sureshgopi

ചെറുപ്രായത്തിലെ നഷ്ടമായ മകൾ ലക്ഷ്മിയുടെയും സുരേഷ്‌ഗോപിയുടെയും ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഇന്ന് ലക്ഷ്മി ജീവനോടെയുണ്ടായിരുന്നെങ്കിൽ എങ്ങനെയാകും ഉണ്ടായിരിക്കുക എന്നുള്ളതാണ് ചിത്രം. ലക്ഷ്മിയുടെ ഒന്നര വയസിലുള്ള ഫോട്ടോ ഉപയോഗിച്ചാണ് മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം ഡിജിറ്റൽ ആർട്ടിലൂടെ വരച്ചിരിക്കുന്നത്. ആർട്ടോമാനിക് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ചേർന്ന് നിൽക്കുന്ന ലക്ഷ്മിയുടെ ഫോട്ടോ ഇതിനോടകം വൈറലാണ്.

അഞ്ചുമക്കളിൽ മൂത്തമകളായ ലക്ഷ്മിയുടെ വിയോ​ഗം എന്നും കുടുംബത്തിന് തീരാനോവായിരുന്നു. മകളുടെ ഓർമകൾ അഭിമുഖങ്ങളിൽ താരം പങ്കുവെക്കാറുണ്ട്. സുരേഷ് ഗോപിയുടെ അഞ്ചുമക്കളിൽ മൂത്തമകളായ ലക്ഷ്മി ഒരു കാർ അപകടത്തിലാണ് മരണപ്പെടുന്നത്. ലക്ഷ്മിയ്ക്ക് ഒന്നര വയസ് മാത്രമുള്ളപ്പോഴാണ് മരണത്തിന്റെ രൂപത്തിൽ കാറപകടം ഉണ്ടായത്. മകളുടെ മരണം വലിയ ആഘാതമാണ് സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും ഉണ്ടാക്കിയത്.മകളെ കുറിച്ച് പറയുമ്പോഴെല്ലാം സുരേഷ് ഗോപിയുടെ കണ്ണുകൾ നിറയുന്നതും പലപ്പോഴായി നമ്മളിൽ പലരും കണ്ടിട്ടുണ്ട്.

Story Highlights : Lakshmi and Suresh Gopi picture viral in social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here