Advertisement

വ്യക്തി ജീവിതത്തിലെ വിവാദങ്ങൾക്കിടെ ബാലയുടെ നാലാം വിവാഹം, കോടികളുടെ സ്വത്തിന് അവകാശിവേണം

October 23, 2024
2 minutes Read
bala

ഇനിയും വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണിപ്പോൾ തന്റെ നാലാമത്തെ ജീവിതസഖിയായി മുറപ്പെണ്ണ് കോകിലയെ നടൻ ബാല വിവാഹം ചെയ്യുന്നത്. മുന്‍ഭാര്യ അമൃത സുരേഷുമായിട്ടുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് ബാല വീണ്ടും വിവാഹിതനായിരിക്കുന്നത്. ഒരുകാലത്ത് വില്ലനായും നായകനായും സഹനടനായുമെല്ലാം മലയാളത്തിൽ സജീവമായിരുന്ന ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന യുവനടനായിരുന്നു ബാലകുമാർ എന്ന നടൻ ബാല. ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി,എസ്എംഎസ്, പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലയ്ക്ക് കോളേജ് പെൺകുട്ടികളുടെ മനസിൽ ഇടംപിടിക്കാൻ സാധിച്ചിട്ടുണ്ട്. പിന്നീട് തന്റെ ജീവിതത്തിലെ താളപ്പിഴകൾ ബാലയുടെ കരിയറിനെയും ബാധിച്ചു. ബാല സിനിമയിൽ ഒരു നല്ല വേഷം ചെയ്തിട്ട് കാലം കുറച്ചായി. ഒരു പക്ഷെ നടന്റെ പ്രൊഫഷണൽ ലൈഫിനെക്കാൾ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ചർച്ച ചെയ്തത് അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരിക്കും. അതിൽ ഒന്നാണ് ബാലയുടെ വിവാഹജീവിതം. സിനിമകഥകൾ പോലെ അതിലുമുണ്ടായിരുന്നു ട്വിസ്റ്റുകൾ.

തമിഴ്നാട്ടിലെ പ്രശസ്തമായ സിനിമാ കുടുംബത്തിൽ ജനിച്ച ബാല ഐഡിയ സ്റ്റാർ സിംഗർ മുഖമായ അമൃത സുരേഷിനെ വിവാഹം ചെയ്തതിന് ശേഷമാണ് കേരളത്തിൽ കുറച്ചുകൂടി സജീവമായി തുടങ്ങിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.ആ ബന്ധത്തിൽ ഒരു കുഞ്ഞ് പിറന്നശേഷം ഇരുവരും വേർപിരിഞ്ഞു. എന്നാൽ അമൃതയ്ക്ക് മുന്നേ ബാല ചന്ദന സദാശിവ എന്ന കന്നഡ സ്വദേശിനിയെയാണ് ആദ്യം വിവാഹം ചെയ്യുന്നത്. ഇത് മറച്ചുവെച്ചായിരുന്നു ബാല അമൃതയെ സ്വന്തമാക്കിയതും. നിയമപരമായല്ല ബാലയുടെ ആദ്യ വിവാഹം നടന്നിരുന്നത്. അതുകൊണ്ടുതന്നെ ചന്ദന സദാശിവയെ ക്കുറിച്ച് കൂടുതൽ വിവരങ്ങളോ ചർച്ചകളോ ഉണ്ടായിട്ടില്ല. അമൃത പോലും വിവാഹത്തിന് തൊട്ടുമുന്നേയാണ് ഈ വിവരം അറിഞ്ഞിരുന്നത് എന്നുള്ളതാണ് മറ്റൊരു വസ്തുത.അമൃത തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പരാമർശിച്ചിട്ടുള്ളത്. ബാലയുമായുള്ള അമൃതയുടെ വിവാഹനിശ്ചയത്തിനുശേഷം പിതാവിന്റെ സുഹൃത്താണ് ബാല മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം കുടുംബത്തെ അറിയിച്ചത് പോലും. എന്നാൽ ആ സമയത്ത് ബാലയോടുള്ള അമൃതയുടെ സ്നേഹം വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തിക്കുകയായിരുന്നു.

Read Also: നടൻ ബാല വീണ്ടും വിവാഹിതനായി; വധു ബന്ധുവായ കോകില

ഒരു വലിയ കാലയളവിന് ശേഷമാണ് ബാല ഡോക്ടറായ എലിസബത്ത് ഉദയനെ 2021ൽ വിവാഹം ചെയ്യുന്നത്. അമൃതയുമായുള്ള വിവാഹ ബന്ധം നിയമപ്രകാരം വേർപ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹവും. എലിസബത്ത് എന്റെ മനസുമാറ്റി അവൾ നല്ല പാതിയാണെന്ന് ബാല പല അഭിമുഖങ്ങളിലും പറയുന്നത് പതിവായിരുന്നു. ശേഷമാണ് ബാലയുടെ ബന്ധങ്ങളെ കുറിച്ചും വലിയ തോതിൽ വിവാദങ്ങൾ പുകയുന്നതും കരൾ രോഗത്തെത്തുടർന്ന് നടൻ ചികിത്സയിലാകുന്നതും. കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ സമയത്തും, അതിനു ശേഷവും ബാലയ്‌ക്കൊപ്പം എലിസബത്ത് പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ആ സമയത്തെല്ലാം ബാലയുമായി ബന്ധപ്പെട്ടുള്ള വിവാദ പ്രസ്താവനകളിലും സ്ഥിരമായി ഹെൽത്ത് വ്‌ളോഗുകളുമായി ഫേസ്ബുക്കിലും യൂട്യുബിലും വരുമായിരുന്ന എലിസബത്ത് ഉദയൻ നീണ്ടകാലത്തേക്ക് നിശബ്ദയായി. പിന്നീട് എലിസബത്ത് എവിടെ? എന്ന ചോദ്യം ഉയർന്നു തുടങ്ങി. എന്നാൽ അതിനുള്ള ഉത്തരം എലിസബത്ത് തനറെ ഫേസ്ബുക്കിലൂടെയായിരുന്നു നൽകിയത്. അഹമ്മദാബാദിൽ ജോലിചെയ്യുകയാണെന്ന വിവരവും പങ്കുവെക്കുകയുണ്ടായി. ബാലയുടെ ഒപ്പം ഡാൻസ് ചെയ്ത് മൂന്നാം വിവാഹവാർഷികം ആഘോഷിക്കും എന്ന് എലിസബത്ത് പറഞ്ഞുവെങ്കിലും ആ സമയത്ത് അവർ ബാലയുടെ ഒപ്പം കൂടിയില്ല. അതിനു മുൻപത്തെ വിവാഹവാർഷിക പോസ്റ്റ് ഷെയർ ചെയ്ത് ഒരു ഓർമപുതുക്കൽ മാത്രമാണ് എലിസബത്ത് നടത്തിയത്.

തനിക്ക് മനസമാധാനത്തോടെ ജീവിക്കാൻ വിവാഹം കഴിക്കണമെന്നും പിതാവ് വഴി 200 കോടിക്ക് മേൽ വിലയുള്ള സ്വത്തുക്കൾക്ക് ഒരു അവകാശി വേണമെന്നതുൾപ്പടെയുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് നടന്റെ നാലാം വിവാഹം. മാത്രവുമല്ല എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാത്തതും ഒരു കാരണമാണ്. ഇത് തന്റെ സന്തോഷത്തിന്റെ അവസാനമല്ല തുടക്കമാണെന്നാണ് ബാല മാധ്യമങ്ങളോട് പറഞ്ഞത്.

Story Highlights : Bala’s fourth marriage amid controversies in his personal life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top