‘സിനിമയില്‍ അഭിനയിക്കാന്‍ പോകാറുണ്ട്, ഇവിടെയും വിളിച്ചപ്പോള്‍ വന്നു’, അന്‍വറിന്റെ റോഡ് ഷോയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റും

പിവി അന്‍വറിന്റെ പാലക്കാട് റോഡ് ഷോയിലെത്തിയത് ഏജന്റ് വിളിച്ചിട്ടെന്ന് കൊടുവായൂരില്‍ നിന്നെത്തിയ സ്ത്രീ. പേയ്‌മെന്റിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല. സിനിമയില്‍ അഭിനയിക്കാന്‍ പോകാറുണ്ട്, ഇവിടെയും വിളിച്ചപ്പോള്‍ വന്നുവെന്നും അവര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
കാറ്ററിംഗിനും സിനിമാ ഷൂട്ടിംഗിനുമൊക്കെ പോകാറുണ്ടെന്നും ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്നും അവര്‍ പ്രതികരിച്ചു. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ ഷൂട്ടിംഗിലാണ് അവസാനം പങ്കെടുത്തതെന്നും അവര്‍ പറഞ്ഞു. ഡിഎംകെയെ കുറിച്ച് ഇവര്‍ക്ക് അറിയില്ലെന്നാണ് വ്യക്തമാകുന്നത്.
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഡി.എം.കെ. സ്ഥാനാര്‍ത്ഥി എം.എം. മിന്‍ഹാജ് നഗരത്തില്‍ റോഡ് ഷോ നടത്തിയത്. പി വി.. അന്‍വര്‍ എം.എല്‍.എയും മിന്‍ഹാജിന് ഒപ്പമുണ്ടായിരുന്നു.
Story Highlights : Junior artist in PV Anvar’s road show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here