Advertisement

‘നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി

October 23, 2024
Google News 1 minute Read

എഡിഎം കെ നവീൻ ബാബുവിന്‍റെ മരണത്തിൽ ആദ്യ പരസ്യപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണം വേദനിപ്പിക്കുന്നത്, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമാറ്റം പൂർണമായും ഓൺലൈൻ ആക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ല. പി പി ദിവ്യയുടെ പേര് പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം നവീന്റെ മരണത്തിന് 9 ദിവസങ്ങൾക്ക് ശേഷം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സഹായത്തിനായി കാത്തുനിൽക്കാതെ തന്നെ വയനാട് ഉരുൾപൊട്ടൽ മേഖലയിൽ പുനരധിവാസം മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകുമ്പോൾ നമുക്ക് ഇത് വരെ കിട്ടിയില്ലല്ലോ എന്ന ആശങ്ക കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ വികാരം കേന്ദ്രത്തെ അറിയിക്കാൻ നിയമസഭ പ്രമേയം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Pinarayi Vijayan on Naveen Babu death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here