Advertisement

ഖത്തറിൽ ശൈത്യകാലം ആഘോഷമാക്കാം; ലുസൈൽ വണ്ടർലാൻഡ് ഇന്ന് തുറക്കും

October 24, 2024
2 minutes Read

വിനോദവും സാഹസികതയും ആഡംബരവും ആഗ്രഹിക്കുന്ന ഖത്തറിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി ലുസൈൽ വിന്റർ വണ്ടർലാൻഡ് മൂന്നാം സീസണ്‍ ഇന്ന് (ഒക്ടോബർ 24) തുറക്കും. ഖത്തറിന്റെ വിനോദ കേന്ദ്രമായ അൽ മഹാ ദ്വീപിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ലുസൈൽ വിന്റർ വണ്ടർലാൻഡ്, ഈ ശൈത്യകാലത്ത് ഒഴിവുവേളകൾ ആഘോഷമാക്കാനുള്ള ഏറ്റവും മികച്ച ഇടാമായിരിക്കും.

മികച്ച നിലവാരമുള്ള ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾ, ലോകപ്രശസ്ത ബീച്ച് ക്ലബ്ബുകൾ, രാജ്യത്തെ ഏറ്റവും വലിയ സംഗീത വേദി എന്നിവയാണ് ലുസൈൽ വിന്റർ വണ്ടർലാൻഡിന്റെ സവിശേഷതകൾ. 50-ലധികം റൈഡുകളും തത്സമയ വിനോദ പരിപാടികളും ഇവിടെ ആസ്വദിക്കാം.

ഇന്ന്(വ്യാഴാഴ്‌ച) മുതൽ പ്രവൃത്തി ദിവസങ്ങളിൽ (ഞായർ – ബുധൻ) വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെയും, വാരാന്ത്യങ്ങളിൽ (വ്യാഴം – ശനി) വൈകീട്ട് 4 മണി മുതൽ മുതൽ പുലർച്ചെ 1 മണി വരെയും സന്ദർശകർക്ക് ഇവിടെ വിനോദങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ടാകും. ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചു. 75 ഖത്തർ റിയാലാണ് എൻട്രി ഫീ. ഔദ്യോഗിക ഇവന്റ് വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ വാങ്ങാൻ കഴിയും.

Story Highlights : Qatar Lusail Winter Wonderland opening today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top