ദാന ചുഴലിക്കാറ്റ് അതിരൂക്ഷം, വൃദ്ധയെ ചുമന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ആശാവര്‍ക്കർ

ശക്തമായി വീശിയ ദാന ചുഴലിക്കാറ്റില്‍ മരങ്ങൾ കടപുഴകുകയും വൈദ്യുതി ലൈനുകൾ വിച്ഛേദിക്കപ്പെടുകയും ചെയ്‌തിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെ വീശിയടിച്ച കൊടുങ്കാറ്റ് കേന്ദ്രപാര ജില്ലയിലെ ഭിതർകനികയ്ക്കും ഭദ്രക്കിലെ ധാംറയ്ക്കും ഇടയിലുള്ള പ്രദേശങ്ങളെയാണ് ഏറെ ബാധിച്ചത്. ചുഴലിക്കാറ്റിന് മുമ്പ് തന്നെ വിദൂര ഗ്രാമങ്ങളില്‍ നിന്ന് പോലും ആളുകളെ ഒഴിപ്പിച്ചിരുന്നു.
ഇതിനായി ആശാവര്‍ക്കര്‍മാരടക്കം മുന്നിട്ടിറങ്ങി. ഒഡീഷയിലെ സിബാനി മണ്ഡൽ എന്ന ആശാവര്‍ക്കറുടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. ചളി നിറഞ്ഞ പാതയിലൂടെ ചെറിയ ചാറ്റല്‍ മഴയ്ക്കിടയിലൂടെ പ്രായമായ ഒരു സ്ത്രീയെയും ചുമന്ന് വരുന്ന സിബാനി മണ്ഡലിന്‍റെ വിഡിയോ സമൂഹ മാധ്യമ ഉപയോക്താക്കള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
“ഞങ്ങളുടെ നാരീശക്തി കൈയടിക്കൂ.! കേന്ദ്രപാറ രാജ്നഗർ ബ്ലോക്കിലെ ഖാസ്മുണ്ട ഗ്രാമത്തിൽ നിന്നുള്ള ആശാ പ്രവർത്തക സിബാനി മണ്ഡൽ #ഒഡീഷ ഒരു വൃദ്ധയെ തോളിൽ ചുമന്ന് ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിലേക്ക് മാറ്റി,” ഒഡീഷയിലെ പിഐബിയുടെ ഔദ്യോഗിക എക്സ് ഹാന്‍റില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു.
Story Highlights : cyclone dana social media congratulates asha workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here