64 കോളജ് ക്യാംപസുകളില്‍ ഇ-സ്പോര്‍ട്സ് ടൂര്‍ണമെന്റുകള്‍

ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ക്രാഫ്റ്റണ്‍(KRAFTON) ഇന്ത്യയിലെ കോളജ് ക്യാംപസുകളില്‍ ഇ-സ്പോര്‍ട്സ് പ്രചരിപ്പിക്കുവാന്‍ ഓഗസ്റ്റില്‍ തുടക്കമിട്ട പര്യടന പരിപാടി മുന്നോട്ട് .ഡല്‍ഹി, കാണ്‍പൂര്‍ ഐ.ഐ.ടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കെ.ജെ. സോമയ്യ കോള്ജ് ഓഫ് എന്‍ജിനീയറിങ്ങ് തുടങ്ങി 14 കോളജുകളില്‍ ഇതിനകം ഇ.സ്പോര്‍ട്സ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ടൂര്‍ തുടരും. (E-Sports Tournaments on 64 College Campuses)
രാജ്യത്ത് ഉടനീളം താഴേത്തട്ടില്‍ ഇ-സ്പോര്‍ട്സ് പ്രതിഭ വളര്‍ത്തിയെടുക്കുകയാണു ലക്ഷ്യം. ഒന്ന്, രണ്ട്, മൂന്ന് തലങ്ങളിലായി 64 കോളജ് ക്യാംപസുകളില്‍ ഇ-സ്പോര്‍ട്സ് ടൂര്‍ണമെന്റുകളാണ് ടൂറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇ-സ്പോര്‍ട്സിന്റെ ആവേശം കോളജ് ക്യാംപസുകളില്‍ എത്തിക്കുകയാണു പ്രധാന ലക്ഷ്യം. രണ്ടു കോടി രൂപയാണ് ആകെ സമ്മാനത്തുക. ആതിഥേയത്വം വഹിക്കുന്ന കോളജുകള്‍ക്ക് പ്രൈസ് പൂളില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം കിട്ടും.
കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇ-സ്പോര്‍ട്സില്‍ തങ്ങളുടെ കഴിവു തെളിയിക്കാനുള്ള അവസരങ്ങള്‍ ഒരുങ്ങും. മാത്രമല്ല വളര്‍ന്നുവരുന്ന ഇ-സ്പോര്‍ട്സ് വ്യവസായത്തിലെ ജോലി സാധ്യതകളും അവര്‍ക്കു പരിചയപ്പെടുത്തും. 2007 ല്‍ തുടക്കമിട്ട ടെക്നോളജി അടിസ്ഥാന കമ്പനിയായ ക്രാഫ്റ്റന്‍ ഇതിനകം ഇന്ത്യയില്‍ വിവിധ സ്റ്റാര്‍ട്ട് അപ്പുകളില്‍ 170 മില്യന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുള്ളതായി അവകാശപ്പെടുന്നു.
ബാറ്റില്‍ ഗ്രൗണ്ട്സ് മൊബീല്‍ ഇന്ത്യ(BGMI), എംപയേഴ്സ്, ബുള്ളറ്റ് എക്കോ ഇന്ത്യ, റിയല്‍ ക്രിക്കറ്റ് എന്നിവ ഉള്‍പ്പെട്ട ഗെയിം… ടൂറിലെ പ്രധാന ഇ-സ്പോര്‍ട്സ് ഇനങ്ങള്‍ ഇവയൊക്കെയാണ്. ഇ-സ്പോര്‍ട്സ് 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെട്ടിരുന്നു. മാത്രമല്ല ഇ-സ്പോര്‍ട്സ് ഉപകരണ നിര്‍മ്മാണം വരും നാളുകളില്‍ വലിയ വ്യവസായമായി വളരാന്‍ സാധ്യതയേറെയാണ്. ഇതോടെ ആഗോള തലത്തില്‍ തൊഴില്‍ സാധ്യതയും ഉണ്ടാകും. ഈ രംഗത്തേക്ക് വിദ്യാര്‍ത്ഥി സമൂഹത്തെ ആകര്‍ഷിക്കുക കൂടി ലക്ഷ്യമിട്ടാണ് ഇ-സ്പോര്‍ട്സ് ക്യാംപസ് ടൂര്‍. നാളെ കേരളത്തിലെ ക്യാംപസുകള്‍ക്കും ആതിഥ്യം വഹിക്കാന്‍ കഴിയും.
Story Highlights : E-Sports Tournaments on 64 College Campuses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here