‘കെ സുധാകരന്റെ അഭിപ്രായം യുഡിഎഫിന്റേതല്ല’; അന്‍വര്‍ വിഷയത്തില്‍ സുധാകരനെ തള്ളി കെ മുരളീധരന്‍
പിവി അന്‍വര്‍ വിഷയത്തില്‍ യുഡിഎഫില്‍ ഭിന്നത. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ തള്ളി മുന്‍ അദ്ധ്യക്ഷന്‍ കെ മുരളീധരന്‍. കെ സുധാകരന്റെ അഭിപ്രായം യുഡിഎഫിന്റേതല്ലെന്നും വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കെ പി സി സി അദ്ധ്യക്ഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ ഉപാധികളോടെയുള്ള പിന്തുണ വേണ്ടയെന്നതാണ് യുഡിഎഫ് തീരുമാനം. കെ സുധാകരനും കൂടി ഉള്‍പ്പെട്ടതാണ് യു ഡി എഫ്. ഉപാധികളില്ലാത്ത അന്‍വറിന്റെ പിന്തുണ സ്വീകരിക്കും – അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒപ്പിട്ട തീരുമാനം ആര്‍ക്കും തിരുത്താന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ നയം എന്നൊന്നില്ല. കോണ്‍ഗ്രസ് നയം നടപ്പിലാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് – മുരളീധരന്‍ വ്യക്തമാക്കി.
പി വി അന്‍വറിന്റെ പിന്തുണയില്‍ കോണ്‍ഗ്രസിന്റെ ഭിന്നാഭിപ്രായം ഇന്നലെയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തുറന്ന് പറഞ്ഞത്. പി വി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവും അന്‍വറും തമ്മില്‍ തെറ്റിയതോടെ സഹകരണം നടക്കാതെ വന്നു. പ്രതിപക്ഷ നേതാവിന്റെ നിലപാട് വേണ്ടിയിരുന്നില്ല. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനൊപ്പം പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.
Story Highlights : K Muraleedharan against K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here