Advertisement

ഉപദ്രവിക്കാന്‍ വന്ന തെരുവുനായയെ കല്ലെറിഞ്ഞതിന് ബാംഗ്ലൂരില്‍ മലയാളി യുവതിയുടെ മുഖത്തടിച്ച് യുവാവ്

October 25, 2024
Google News 4 minutes Read
Malayali woman slapped in the face by young man in Bangalore for pelting stones at stray dog

ബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ മര്‍ദനവും അസഭ്യവര്‍ഷവും. ആക്രമിക്കാന്‍ വന്ന തെരുവുനായയെ കല്ലെറിഞ്ഞതിനാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. രാമമൂര്‍ത്തി നഗറിലെ എന്‍ആര്‍ഐ ലേ ഔട്ടിലാണ് സംഭവം നടന്നത്. നായയെ കല്ലെറിഞ്ഞതിന് ഒരാള്‍ യുവതിയുടെ മുഖത്തടിക്കുകയായിരുന്നു. യുവതി ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. (Malayali woman slapped in the face by young man in Bangalore for pelting stones at stray dog)

ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. തന്റെ ടൂവീലറില്‍ യുവതി പ്രദേശത്തുകൂടി കടന്നുപോകുമ്പോള്‍ ഒരു തെരുവുനായ ആക്രമിക്കാനായി പാഞ്ഞെത്തി. പലതും ചെയ്തിട്ടും നായ മാറാതെ വന്നതോടെ യുവതി നായയ്ക്ക് നേരെ കല്ലെറിഞ്ഞു. ഇത് കണ്ട് തൊട്ടടുത്ത വീട്ടില്‍ നിന്ന് ഒരു യുവാവ് റോഡിലേക്ക് ഇറങ്ങിവരികയും യുവതിയോട് അശ്ലീലം പറയുകയും കരണത്തടിക്കുകയും ലൈംഗിക അതിക്രമം കാട്ടാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

Read Also: ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത, തിമിംഗലം കരയിലെ ജീവിയല്ലാത്തതിന് ദൈവത്തിന് നന്ദി; വിമര്‍ശിച്ച് ഹൈക്കോടതി

നായകളെ കൃത്യമായി കുത്തിവയ്‌പ്പെടുക്കാന്‍ അധികൃതര്‍ കൊണ്ടുപോകാറുണ്ടെന്നും പിന്നെന്തിനാണ് അവയെ കല്ലെറിയുന്നതെന്നും ചോദിച്ചായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ യുവതിയുടെ കണ്ണിന് പരുക്കേറ്റു. സംഭവം പൊലീസ് അന്വേഷിച്ചുവരികയാണ്.

Story Highlights : Malayali woman slapped in the face by young man in Bangalore for pelting stones at stray dog

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here