Advertisement

ബെംഗളൂരുവിൽ തെരുവ് നായയെ കല്ലെറിഞ്ഞതിന് മലയാളി യുവതിക്ക് മർദ്ദനം

October 25, 2024
Google News 1 minute Read

ബെംഗളൂരുവിൽ മലയാളി യുവതിക്ക് മർദ്ദനം. ഇന്നലെ രാമമൂർത്തി നഗറിൽ എൻ ആർ ഐ ലെ ഔട്ടിൽ വെച്ചാണ് സംഭവമുണ്ടായത്. ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി.

യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആറിൽ പേര് വച്ചില്ല. യുവതി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചു.

പരാതിയിൽ അജ്‍ഞാതനായ ഒരാളാണ് അതിക്രമം നടത്തിയിരിക്കുന്നതെന്നും ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നുമാണ് എഫ്ഐആറിലുള്ളത്. ഇത് ചോദ്യം ചെയ്ത് യുവതി കർണാടക ഡിജിപിയ്ക്കും ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി.

Story Highlights : Stray Dog attack malayali in bangalore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here