Advertisement

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു, അത് ഞാനല്ല ഞങ്ങൾക്ക് ഒരേ ഒരു സൂപ്പര്‍സ്റ്റാറേയുള്ളൂ അത് രജനികാന്ത്; സൂര്യ

October 25, 2024
2 minutes Read

ഒരു സിനിമയുടെ പ്രമോഷനിടെ തന്നെ അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് സൂര്യ വിലക്കിയെന്ന വാര്‍ത്തയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഞങ്ങള്‍ക്ക് എല്ലായ്‍പ്പോഴും ഒരേ ഒരു സൂപ്പര്‍സ്റ്റാറേയുള്ളൂ എന്നും അത് രജനികാന്താണ് എന്നും സൂര്യ പറഞ്ഞു.

കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പരിപാടിക്കിടെയാണ് സൂര്യയെ അവതാരക സൂപ്പർസ്റ്റാർ എന്ന് വിളിച്ച് സ്വാഗതം ചെയ്തത്. ‘ഞാൻ സൂപ്പർസ്റ്റാർ അല്ല. ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടെെറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ല’ എന്നാണ് സൂര്യ പറഞ്ഞത്. സൂര്യയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. രജനികാന്തിനോടുള്ള നടന്റെ ബഹുമാനമാണ് ഈ വാക്കുകളിൽ കാണുന്നത് എന്ന് പലതും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

കങ്കുവയുടെ റിലീസ് നീട്ടിവെക്കാനുള്ള സൂര്യയുടെ തീരുമാനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ‘മെയ്യഴകന്‍’ എന്ന സിനിമയുടെ ഓഡിയോ ലേഞ്ച് വേദിയില്‍ വെച്ച് സൂര്യ തന്നെയാണ് രജനികാന്തിനോടുള്ള ആദരസൂചകമായി കങ്കുവ റിലീസ് മാറ്റുന്നതായി അറിയിച്ചതും. പിന്നാലെ വേട്ടയ്യന്റെ താങ്ക്സ് കാർഡിൽ സൂര്യയ്ക്ക് പ്രത്യേക നന്ദി പറഞ്ഞതും ആരാധകർക്കിടയിൽ ആഘോഷമായിരുന്നു.

Story Highlights : superstar is always rajinikath says suriya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top