‘വീർ സവർക്കർ ചലച്ചിത്ര മേളയിൽ, ആരും പറയാത്ത കഥ അതിന്റെ സ്ഥാനം കണ്ടെത്തി’: രൺദീപ് ഹൂഡ

അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി സ്വതന്ത്ര്യ വീർ സവർക്കർ പ്രദർശിപ്പിക്കുമെന്ന പ്രഖ്യാപനത്തിൽ പ്രതികരിച്ച് രൺദീപ് ഹൂഡ .” ആരും പറയാത്ത കഥ അതിന്റെ സ്ഥാനം കണ്ടെത്തുന്നു. സ്വാതന്ത്ര്യ വീർ സവർക്കർ IFFI-യിൽ ഉദ്ഘാടന ചിത്രമാകാൻ പോകുന്നതിൽ ഏറെ സന്തോഷം .
മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.” രൺദീപ് ഹൂഡ പറഞ്ഞു. നവംബർ 20 മുതൽ 28 വരെയാണ് ഗോവയിൽ മേള നടക്കുന്നത്. ആടുജീവിതം, ലെവൽക്രോസ്, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ മലയാള ചലച്ചിത്രങ്ങളാണ് ഗോവയിൽ പ്രദർശിപ്പിക്കുന്നത്.
നിർമ്മാതാവ് സന്ദീപ് സിംഗും ചിത്രത്തിന്റെ യാത്രയെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവച്ചു. “ആരും തൊടാനോ ധനസഹായം നൽകാനോ ആഗ്രഹിക്കാത്ത ഒരു സിനിമയായിരുന്നു ഇത്. വർഷങ്ങളോളം ഞാൻ കഥ പറഞ്ഞുകൊണ്ടിരുന്നു, പക്ഷേ വിഷയവും വീർ സവർക്കറിന്റെ പേരും കേൾക്കുന്ന ആരും അത് വിവാദമാകുമെന്ന് ഭയന്ന് പിന്മാറും, പുറത്തിറങ്ങില്ല എന്ന് തന്നെ കരുതി.
എന്നാൽ ഞാൻ രൺദീപിനെ കണ്ടപ്പോൾ, അദ്ദേഹം അതിൽ അഭിനയിക്കാൻ സമ്മതിച്ചു, ഇപ്പോൾ ചിത്രം ഐഎഫ്എഫ്ഐയുടെ ഉദ്ഘാടന ചിത്രമായി, എനിക്ക് കൂടുതൽ പറയാൻ കഴിയുന്നില്ല . ജൂറിയോടും ഐഎഫ്എഫ്ഐയോടും നന്ദിയുണ്ട് , ഞങ്ങൾ അവിടെ എത്തിയതിൽ സന്തോഷമുണ്ട്.”സന്ദീപ് സിംഗ് പറഞ്ഞു.
Story Highlights : Swatantrya Veer Savarkar opens Indian Panorama at IFFI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here