‘മാത്യു കുഴല്‍നാടന് രണ്ട് വാഴക്കുല കൊടുത്തുവിട്ടിട്ടുണ്ട്, പുഴുങ്ങിത്തിന്നട്ടേ’; പരിഹസിച്ച് അന്‍വര്‍
മാത്യു കുഴല്‍നാടനെതിരെ രൂക്ഷപരിഹാസവുമായി പി വി അന്‍വര്‍ എംഎല്‍എ. മാത്യു കുഴല്‍നാടന് രണ്ട് വാഴക്കുല കൊടുത്തുവിട്ടിട്ടുണ്ടെന്നും പുഴുങ്ങി തിന്നട്ടേയെന്നും അന്‍വര്‍ പരിഹസിച്ചു. ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ മാത്യു കുഴല്‍നാടന്‍ ബന്ധപ്പെട്ടിരുന്നോ എന്ന ട്വന്റിഫോറിന്റെ ചോദ്യത്തിനായിരുന്നു പി വി അന്‍വറിന്റെ മറുപടി. താനെടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. (P V anvar slams Mathew Kuzhalnadan)
പത്ത് വര്‍ഷത്തിനിടെ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് എങ്ങനെ കൊണ്ടുപോകുമെന്നും എന്തൊക്കെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് തനിക്കറിയാമെന്നും അന്‍വര്‍ പറഞ്ഞു. ഇത് യുഡിഎഫിന്റെ ഉള്‍പ്പെടെ നെക്‌സസിനെതിരായ പോരാട്ടം കൂടിയാണ്. ജനങ്ങള്‍ മുഴുവന്‍ കാത്തിരിക്കുമ്പോള്‍ തനിക്കെങ്ങനെ അതില്‍ നിന്ന് പിന്നോട്ടുപോകാന്‍ കഴിയുമെന്നും അന്‍വര്‍ ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ അന്‍വറുമായുള്ള സഹകരണത്തില്‍ വാതില്‍ കൊട്ടിയടച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്നായിരുന്നു അന്‍വര്‍ മുന്‍പ് ആരോപിച്ചിരുന്നത്. പാര്‍ട്ടിയില്‍ നല്ല പ്രവര്‍ത്തന പരിചയമുള്ള കെ സുധാകരന് ഡിഎംകെയുമായുള്ള സഹകരണത്തിന് താത്പര്യമുണ്ടായിരുന്നെന്നും അന്‍വര്‍ പ്രതികരിച്ചിരുന്നു. അന്‍വറുമായുള്ള സഹകരണത്തില്‍ വി ഡി സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.
Story Highlights : P V anvar slams Mathew Kuzhalnadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here