Advertisement

പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികാഘോഷം; സർവ്വീസ്‌ കാർണിവൽ പോസ്റ്റർ പ്രകാശനം ചെയ്തു

October 27, 2024
1 minute Read

പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചുള്ള ‘സർവീസ് കാർണിവൽ’ 2024 നവംബർ 29 ന് ദോഹയിൽ നടക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം റേഡിയോ മലയാളം 98.6 എഫ്.എമിൽ നടന്നു. പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡണ്ട് റഷീദലി റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു.

സാമ്പത്തികം, നിക്ഷേപം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം വിവിധ മേഖലകളെ കുറിച്ച് ചർച്ചചെയ്യുന്ന സർവീസ് കാർണിവൽ ഖത്തറിലെ ഓരോ പ്രവാസിയുടെയും ജീവിതത്തിലെ ഒരു നാഴികക്കല്ലാവുമെന്ന് സംഘാടകർ അവകാശപ്പെട്ടു. പരമ്പരാഗത ആഘോഷ രീതികളിൽ നിന്ന് വ്യത്യസ്തമായി പ്രവാസം സാർത്ഥകമാക്കാനുമുള്ള വിവിധ വഴികൾ അറിയാനും പുതിയ ചിന്തകൾക്ക്‌ തുടക്കം കുറിക്കാനും ഈ കാർണിവൽ ഉപകരിക്കുമെന്നും സംഘാടകർ അറിയിച്ചു.

വിവിധ മേഖലകളിലെ പ്രമുഖർ നയിക്കുന്ന പഠന ക്ലാസുകളും പ്രവാസികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സർവീസ് കൗണ്ടറുകളുമാണ് സർവീസ് കാർണിവലിന്റെ സവിശേഷത. കാർണിവൽ ജനറൽ കൺവീനർ മജീദ്‌ അലി, കോഡിനേറ്റർ ലത കൃഷ്ണ എന്നിവർ പരിപാടികൾ വിശദീകരിച്ചു. പ്രവാസി വെൽഫെയര് വൈസ്‌ പ്രസിഡണ്ട്‌ നജ്‌ല നജീബ്‌, ജനറൽ സെക്രട്ടറി താസീൻ അമീൻ, സംസ്ഥാന സെക്രട്ടറിമാരായ ഷരീഫ്‌ ചിറക്കൽ, റഹീം വേങ്ങേരി, റബീഅ് സമാൻ തുടങ്ങിയവർ സംബന്ധിച്ചു.

Story Highlights : 10th Anniversary Celebration of Pravasi Welfare

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top