Advertisement

24 EXCLUSIVE; സംഭാവനയായി ആവശ്യപ്പെട്ടത് ലക്ഷങ്ങൾ; കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ പരാതിയുമായി ജ്വല്ലറിഉടമ

October 30, 2024
2 minutes Read
kottayil raju

ലൈംഗികരോപണത്തിന് പിന്നാലെ കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിന് എതിരെ സാമ്പത്തിക ആരോപണ പരാതിയും. അനധികൃതമായി നഗരസഭ ചെയർമാൻ പണം വാങ്ങിയെന്ന് കരുനാഗപ്പള്ളിയിലെ സ്വർണ്ണാഭരണക്കട ഉടമയുടെ വെളിപ്പെടുത്തൽ. സംഭാവനയായി ലക്ഷങ്ങളാണ് ആവശ്യപ്പെട്ടത്, പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് പരാതി നൽകിയെന്നും കടയുടമ ട്വന്റി ഫോറിനോട് പറഞ്ഞു. 24 EXCLUSIVE.

3 ലക്ഷം രൂപയാണ് കോട്ടയിൽ രാജു സംഭാവനയായി ആവശ്യപ്പെട്ടത്. അതിൽ 1 ലക്ഷം നൽകിയെങ്കിലും പണം കൈപ്പറ്റിയ രസീത് നൽകിയിരുന്നില്ല. നവകേരള സദസിന് ചെയർമാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും നൽകാതെ വന്നതോടെ ഭീഷണിയായെന്നും പരാതിയിൽ പറയുന്നു. ചെയർമാൻ ഒറ്റയ്ക്ക് എത്തി പണം ആവശ്യപ്പെടാറുണ്ടെന്നും പരാതിയിൽ പറയുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് കടയുടമ നൽകിയ പരാതിയുടെ പകർപ്പ് ട്വന്റി ഫോർ ന്യൂസിന് ലഭിച്ചു.

അതേസമയം, ഭർത്താവിന്റെ ചികിത്സ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിൽ കോട്ടയിൽ രാജുവിനെതിരെ കേസെടുത്തിട്ടുണ്ട്.

Read Also: നീലേശ്വരം വെടിക്കെട്ടപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഹൃദ്രോഗബാധിതനായ ഭർത്താവിൻ്റെ ചികിത്സ ധനസമാഹാരണത്തിനാണ് നഗരസഭയിലെ താൽകാലിക ജീവനക്കാരി ചെയർമാനെ സമീപിച്ചത്. എന്നാൽ ലൈംഗിക ചുവയോടെയുള്ള ചെയർമാൻ്റെ സംസാരം ജീവനക്കാരി വിലക്കിയതോടെ പിന്നീട് യുവതിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ തൊഴിൽ പീഡനമാണ് .

സിപിഐഎം പ്രാദേശിക ഘടകങ്ങൾക്ക് യുവതി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. ഗതികേടുകൊണ്ടാണ് ഭാര്യ ധനസമാഹരണത്തിന് സഹായം അഭ്യർത്ഥിച്ച് ചെയർമാനെ സമീപിച്ചതെന്ന് യുവതിയുടെ ഭർത്താവ് ട്വന്റി ഫോറിനോട് പറഞ്ഞു.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പ്രതികരിച്ചു.

Story Highlights :A jewelry owner has filed a complaint against Karunagappally Municipal Corporation Chairman Kotayl Raju; 24 Exclusive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top