മലയാളി അധ്യാപികയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം; കണ്ടക്ടർക്കെതിരെ നടപടി സ്വീകരിച്ചെന്ന് തമിഴ്നാട് SETC
മലയാളി അധ്യാപികയെ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന് തമിഴ്നാട് എസ് ഇ റ്റി സി. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയെ വിളിച്ചാണ് എസ് ഇ റ്റി സി അധികൃതർ വിവരം അറിയിച്ചത്. എന്നാൽ അച്ചടക്ക നടപടിയും കണ്ടക്ടറുടെ പേരും അധികൃതർ വെളിപ്പെടുത്തിയില്ലെന്ന് സ്വാതിഷ പറഞ്ഞു.
ഇന്ന് വൈകുന്നേരം അധികൃതർ സ്വാതിഷയെ വിളിച്ച് ഖേദം അറിയിക്കുകയും നടപടി സ്വീകരിച്ചെന്ന് അറിയിക്കുകയുമായിരുന്നു. കണ്ടക്ടറിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് ക്ഷമ ചോദിക്കുന്നതായി സ്വാതിഷയോട് എസ് ഇ റ്റി സി അധികൃതർ പറഞ്ഞു. കണ്ടക്ടറിന്റെ പേരും സ്വീകരിച്ച നടപടിയും അധികൃകതർ വെളിപ്പെടുത്താൻ തായാറായില്ലെന്ന് സ്വാതിഷ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് ശ്രീപെരുമ്പത്തൂരിലേക്കുള്ള യാത്രക്കിടെയാണ് സ്വാതിഷയെ കണ്ടക്ടർ ഇറക്കിവിട്ടത്. ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളേജിൽ അധ്യാപികയാണ് സ്വാതിഷ. രാത്രി ആയതിനാൽ താമസിക്കുന്ന സ്ഥലത്തിന് സമീപം നിർത്തി തരണമെന്ന് അഭ്യർത്ഥിച്ചപ്പോഴാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിട്ടതെന്ന് സ്വാതിഷ പറയുന്നു.
Story Highlights : Action taken against Tamilnadu SETC bus conductor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here