Advertisement

സി എച്ച് മുഹമ്മദ് കോയയെ ‘വെട്ടി’ ചന്ദ്രിക ദിനപത്രം; ലീഗിനുള്ളിൽ കടുത്ത അമർഷം

November 1, 2024
3 minutes Read
CH KOYA

മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ചിത്രം ഒഴിവാക്കി ചന്ദ്രികയുടെ കേരളപ്പിറവി തിരുവനന്തപുരം എഡിഷൻ. കേരളപ്പിറവിയോടനുബന്ധിച്ച് ‘നമ്മെ നയിച്ചവർ’ എന്ന തലക്കെട്ടിൽ ഒന്നാം പേജിൽ നൽകിയിരുന്ന മുൻ മുഖ്യമന്ത്രിമാരുടെ കൂട്ടത്തിൽ നിന്നാണ് സി എച്ച് മുഹമ്മദ് കോയയെ ചന്ദ്രിക ഒഴിവാക്കിയത്.

തിരുവനന്തപുരം എഡിഷൻ

തിരുവനന്തപുരം എഡിഷനിൽ സി എച്ച് മുഹമ്മദ് കോയക്ക് പകരം സർക്കാർ പരസ്യം സ്ഥാനം പിടിച്ചു. എന്നാൽ മലബാർ എഡിഷനുകളിൽ സി എച്ച് മുഹമ്മദ് കോയയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്ലിംലീഗിന്റെ സമുന്നത നേതാവും പാർട്ടിയിൽ നിന്നുള്ള ഒരേയൊരു മുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദ് കോയയെ ഒഴിവാക്കിയതിൽ ലീഗിനുള്ളിൽ കടുത്ത അമർഷമാണ് പുകയുന്നത്. തിരുവനന്തപുരം എഡിഷനിൽ സി എച്ചിനെയും ഉമ്മൻ ചാണ്ടിയെയും വെട്ടിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also: നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂർ എഡിഷൻ

മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ പാർലമെൻറ് അംഗം, എന്നീ പദവികൾ വഹിച്ചിരുന്ന സി എച്ച് മുഹമ്മദ് കോയ ചന്ദ്രിക ദിനപത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും പത്രാധിപരായിരുന്നു. സി എച്ച് മുഹമ്മദ് കോയയുടെ മകൻ ഡോ. എം കെ മുനീർ എംഎൽഎ ഡയറക്ടർ ബോർഡ് അംഗമായി ഇരുന്നിട്ടും
ഇത്ര ഗുരുതരമായ പിഴവ് പത്രത്തിന് വന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

Story Highlights : The Thiruvananthapuram edition of Chandrika’s news papper Kerala Paravi omits the image of former Chief Minister CH Muhammad Koya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top