കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്റെ മൊഴി നാളെ രേഖപ്പെടുത്തും; പ്രത്യേക അന്വേഷണ സംഘം ഉടൻ
കൊടകര കേസിൽ പുനരന്വേഷണത്തിന് സർക്കാർ. തിരൂർ സതീശന്റെ മൊഴി നാളെ രേഖപ്പെടുത്തും. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും. പ്രത്യേക അന്വേഷണ സംഘണത്തിന് എഡിജിപി മനോജ് എബ്രഹാം മേൽനോട്ടം നൽകും. നേരത്തെ കേസ് അന്വേഷിച്ച കൊടുങ്ങലൂർ ർ DYSP രാജു വും അന്വേഷണ സംഘത്തിൽ എന്ന് സൂചനയുണ്ട്.
കേസിലെ അന്വേഷണം കർണാടകയിലേക്കും അന്വേഷണം നീളും. തിരൂർ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനം. തിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു..
അന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ വിചാരണ കോടതിയെ അറിയിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം. പൊലീസ് അന്വേഷണത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു.
ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ ട്വന്റിഫോർ പുറത്തുവിട്ടതിന് പിന്നാലെയാണ് കുഴൽപ്പണക്കേസ് വീണ്ടും ചർച്ചാ വിഷയമായത്. നിയമസഭാ തിരഞ്ഞെടുപ്പിന് 3 നാൾ മുൻപ്, 2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40ന് ആണ് കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി മൂന്നര കോടി രൂപ കവർന്നത്. ഈ പണം ബിജെപിക്കായി എത്തിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Story Highlights : Thiroor Satheesan’s statement will be recorded tomorrow in Kodakara Hawala case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here