ഇത്തരം വിമര്‍ശനങ്ങളെ സ്വീകരിക്കുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല, എയറിലായത് എന്റെ ഗതികേട്:ജോജു

പണി വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്. തന്റെ സിനിമയ്‌ക്കെതിരെ മോശം റിവ്യൂ പോസ്റ്റ് ചെയ്ത എല്ലാവര്‍ക്കെതിരെയും പ്രതികരിക്കുകയല്ല താന്‍ ചെയ്തതെന്നും ആദര്‍ശിന്റെ കാര്യം മറ്റൊന്നാണെന്നും ജോജു ട്വന്റിഫോറിനോട് വിശദീകരിച്ചു. ഒരാളിരുന്ന് പല ഗ്രൂപ്പുകളില്‍ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യു പറയുന്നു. അയാള്‍ പേഴ്‌സണല്‍ പോസ്റ്റില്‍ പോലും സിനിമ കാണരുതെന്ന് കമന്റ് ചെയ്തു. സ്‌പോയ്‌ലര്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഘട്ടത്തിലാണ് താന്‍ പ്രതികരിച്ചതെന്നും ജോജു പറഞ്ഞു. (joju george on pani movie controversy adarsh)
വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളണമെന്ന് തനിക്കെതിരെ ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്ന് മനസിലാകുന്നില്ലെന്ന് ജോജു പറയുന്നു. തന്റെ അവകാശങ്ങള്‍ അപ്പോള്‍ എവിടെ പറയുമെന്ന് ജോജു ചോദിച്ചു. സിനിമയ്‌ക്കെതിരെ ഒരുപാട് നെഗറ്റീവ് റിവ്യൂ വന്നു. അതിനോടൊന്നും താന്‍ ഒരുതരത്തിലും പ്രതികരിച്ചിട്ടില്ല. ഇത് എയറിലായി. അത് തന്റെ ഗതികേടാണെന്നും ജോജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Read Also: ‘നവംബർ 1 തമിഴ്നാട് ദിനമാക്കണം, തമിഴ് സംസാരിക്കുന്നവരെ ഒന്നിപ്പിക്കാനാകും’; നടൻ വിജയ്
ആദര്‍ശും ജോജുവും തമ്മിലുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. വിമര്‍ശനങ്ങള്‍ ഏത് പരിധിവരെയാകാം, വിമര്‍ശനങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളണം എന്നിങ്ങനെ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. അതേസമയം ജോജു ആദര്‍ശിനെതിരെ നിയമനടപടി സ്വീകരിച്ചാല്‍ നിയമപോരാട്ടത്തില്‍ ആദര്‍ശിനൊപ്പം നില്‍ക്കുമെന്ന് കെഎസ്‌യുവും അറിയിച്ചിട്ടുണ്ട്.
Story Highlights : joju george on pani movie controversy adarsh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here