പാലക്കാട് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മുന്നണികൾ; കൊഴിഞ്ഞുപോക്ക് കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ്; BJP-കോൺഗ്രസ് ഡീൽ ആരോപിച്ച് LDF

ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കളം നിറയുകയാണ് പാലക്കാട് മുന്നണികൾ. പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിനെ കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ് പറയുന്നു. ഷാഫി പറമ്പിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും തമ്മിൽ അടുത്ത ബന്ധമാണെന്ന് ആരോപിച്ച് സിപിഐഎം രംഗത്തെത്തി.
പ്രതിപക്ഷ നേതാവിനെ നേരിൽ കാണാൻ എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ ട്വന്റിഫോറിലൂടെ അനുമതി ചോദിച്ചു. ബിജെപി സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് നേരിൽകണ്ട് മറുപടി പറയുമെന്ന് ഇടതു സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ പറഞ്ഞു. കോൺഗ്രസിനകത്ത് കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെ ബിജെപി കോൺഗ്രസ് ഡീൽ എന്ന ആരോപണത്തിന് മൂർച്ച കൂട്ടുന്നതായിരുന്നു.
Read Also: പൊലീസ് മെഡലിലെ അക്ഷരത്തെറ്റ്; അടിയന്തരമായി പുതിയ മെഡലുകൾ വിതരണം ചെയ്യണമെന്ന് DGP യുടെ നിർദേശം
സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ഷാഫി പറമ്പിൽ മത്സരിക്കുമ്പോൾ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥി ആകാതിരുന്നത് ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം കൊണ്ടാണെന്ന് ഇ എൻ സുരേഷ് ബാബു.കോൺഗ്രസ് വിട്ടു വരുന്നവരെ സ്വീകരിക്കുന്ന സിപിഐഎം നിലപാടിനെ പരിഹസിച്ചായിരുന്നു വി കെ ശ്രീകണ്ഠൻ എംപിയുടെ പ്രതികരണം. അതിനിടെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം സി കൃഷ്ണകുമാർ പൂർണമായി തള്ളി. കൂടുതൽ നേതാക്കളെ മണ്ഡലത്തിൽ എത്തിച്ച പരമാവധി വോട്ടുകൾ സമാഹരിക്കാൻ ഉള്ള ഓട്ടത്തിലാണ് മുന്നണികൾ.
Story Highlights : LDF-UDF-BJP with Palakkad allegations and counter-allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here