രാജ് ബി ഷെട്ടിയുടെ ’45’; ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്

കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി നായകനായ പാൻ ഇന്ത്യൻ ചിത്രം ’45’ ന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. ദീപാവലിയോട് അനുബന്ധിച്ച് ആനന്ദ് ഓഡിയോയുടെ യൂട്യൂബ് ചാനലിൽ കന്നഡ, മലയാളം ഭാഷകളിലാണ് ടീസർ ആദ്യം റിലീസ് ചെയ്‌തിരിക്കുന്നത്. മമ്മൂട്ടിയുടെ ടർബോ,ഗരുഡ ഗമന വൃഷഭ വാഹന,ടോബി എന്നീ ചിത്രങ്ങളിലൂടെയാണ് രാജ് ബി ഷെട്ടി ജനപ്രിയനായത്.
കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ രാജ് ബി ഷെട്ടിക്കൊപ്പം ശിവരാജ് കുമാർ, ഉപേന്ദ്ര തുടങ്ങിയ കന്നഡ സൂപ്പർ താരങ്ങളും അണിനിരക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ അർജുൻ ജന്യയുടെ സംവിധാന അരങ്ങേറ്റമായ ഈ ചിത്രം ദേശീയ പുരസ്‌കാരം നേടിയ സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം എ രമേശാണ് നിർമ്മിക്കുന്നത്.
Read Also: ‘മാന്യതയ്ക്കൊക്കെ ഒരു മര്യാദ വേണ്ടേ’? കുഞ്ചാക്കോ ബോബന് പിറന്നാൾ ആശംസകളുമായി പിഷാരടി
ചിത്രത്തിന്റെ 40 ശതമാനവും ഹോളിവുഡ് വിഎഫ്എക്സ് സ്റ്റുഡിയോയിൽ തയ്യാറാക്കുന്നതിനാൽ, ദൃശ്യ വിസ്മയങ്ങളുടെ ഒരു ഉത്സവമായിരിക്കും ’45’ എന്നതിൽ യാതൊരു സംശയവും ഇല്ല. ഫസ്റ്റ് ലുക്ക് ടീസറിൽ ചിത്രത്തിന്റെ കഥാസന്ദർഭത്തെക്കുറിച്ചുള്ള ചെറിയ സൂചനയും നൽകുന്നുണ്ട്. മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൂടാതെ ദൃശ്യ വിസ്മയം തീർത്ത് ഇന്ത്യൻ സിനിമയിൽ വമ്പൻ സ്വാധീനം ചെലുത്താനാണ് ’45’ ഒരുങ്ങുന്നത്.
Story Highlights : Raj B Shetty 45 First Look Teaser out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here