‘സാദിഖലി തങ്ങളെ വ്യക്തിപരമായി വിമർശിച്ചിട്ടില്ല, ഖാസിയാകാൻ ചില യോഗ്യത ഉണ്ട്’; ഉമർ ഫൈസി മുക്കം 24 നോട്

സാദിഖലി തങ്ങളെ വ്യക്തിപരമായി വിമർശിച്ചിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം 24 നോട്. ഖാസിയാകാൻ ചില യോഗ്യത ഉണ്ട്. അത് എല്ലാവർക്കും ബാധകമാണ്. ഖാസി ഫൗണ്ടേഷനെതിരെയാണ് വിമർശനം ഉന്നയിച്ചത്.സമസ്തയ്ക്ക് ബദലായി സംഘടന രൂപീകരിക്കുന്നുവെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
ഖാസി ഫൗണ്ടേഷൻ രൂപീകരണത്തിന്റെ ലക്ഷ്യമെന്ത്. താൻ പറഞ്ഞത് മുശാവറയിലെ മുഴുവൻ അംഗങ്ങൾക്കും ബോധ്യമാകും. പണ്ഡിതർ പിന്തുണക്കുമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. വിമർശിക്കുന്ന മുസ്ലിംലീഗിന്റെ താത്പര്യം എന്തെന്നറിയില്ല.
തന്നെ കമ്മ്യൂണിസ്റ്റുകാരൻ ആക്കാൻ നോക്കി. നല്ല കാര്യങ്ങൾ ആരു ചെയ്താലും പിന്തുണക്കും. മുസ്ലിംലീഗിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമി, വഹാബി ,മുജാഹിദ് നേതാക്കളാണ്. മുജാഹിദ് – വഹാബി കുടുംബാംഗമാണ് പി എം എ സലാം. ആസ്വാധീനം ലീഗിനെ ബാധിച്ചുവെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
ജിഫ്രി തങ്ങളെയും തന്നെയും സലാം മോശമായി പറയുന്നു. സമസ്ത പ്രതിഷേധം അറിയിച്ചിട്ടും പി എം എ സലാമിനെതിരെ നടപടി എടുത്തില്ല. തങ്ങൾ പരമ്പര ഇല്ല എന്ന് പറയുന്നവരാണ് വഹാബികൾ. ശിർക്കിന്റെ പിന്തുടർച്ചക്കാർ എന്ന് പറഞ്ഞ് പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ചവരാണ് അവർ. സമസ്തയും പാണക്കാട് കുടുംബവും നശിക്കാൻ പാടില്ല. വൻ ചിതലുകൾ കടന്നുകൂടി ലീഗിനെ നശിപ്പിക്കുന്നുവെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
ഹക്കീം ഫൈസിയുമായി ഒരു ബന്ധവും പാടില്ലെന്ന് സമസ്ത നിർദേശിച്ചു. എന്നാൽ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും അത് ഉൾക്കൊണ്ടില്ല. അതാണ് പ്രശ്നങ്ങൾക്ക് കാരണം. സമസ്ത നിർദേശം ലംഘിച്ചത് വെല്ലുവിളിയായി കാണുന്നുവെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
Story Highlights : umar faizy mukkam on sadhiq ali thangal statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here