കോഴിക്കോട് നാളെ മുതൽ 4 ദിവസത്തേക്ക് ജലവിതരണം മുടങ്ങും
കോഴിക്കോട് ജില്ലയിൽ നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് ജല വിതരണം തടസപ്പെടും. കോഴിക്കോട് കോർപ്പറേഷൻ, ഫറോക് മുൻസിപ്പാലിറ്റി തുടങ്ങി ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്നമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ , കടലുണ്ടി, മാവൂർ പഞ്ചായത്തുകൾ എന്നിവയുൾപ്പെടെ 14 പഞ്ചയത്തുകളിലും ജലവിതരണം മുടങ്ങും.
Read Also: കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് നിയമോപദേശം
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വേങ്ങേരിയിൽ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ജലഅതോറിറ്റി സുപ്രണ്ടിംഗ് എഞ്ചിനിയർ ബിജു പി സി ട്വന്റി ഫോറിനോട് പറഞ്ഞു. മെഡിക്കൽ കോളജ് ഉൾപ്പെടുന്ന അത്യവശ്യ ഇടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
Story Highlights : Water supply to Kozhikode will be suspended for 4 days from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here