ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിച്ച് തമിഴ്നാട്ടിലെ ഒരു ഗ്രാമം
ദീപാവലിയുടെ സമാപനത്തിന് വിചിത്ര ആചാരവുമായി തമിഴ്നാട്ടിലെ ഒരു ഗ്രാമം. ഇറോഡിലെ തലവടിയിലെ ഗ്രാമത്തിലാണ് ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിക്കുക. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഏകദേശം 300 വർഷം പഴക്കമുള്ള ഒരു ആഘോഷമാണിത്, ദീപാവലി ആഘോഷത്തിൻ്റെ സമാപന ചടങ്ങുകളുടെ ഭാഗമായി ഗ്രാമവാസികൾ ഒത്തുകൂടുന്നു. തുടർന്ന് അവർ പരസ്പരം ചാണകം വാരി എറിയുന്നു. ഇതാണ് ചടങ്ങ്.
ദീപാവലി കഴിഞ്ഞ് നാലാം ദിവസം ആണ് ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് സമീപത്തെ ബിരേശ്വര ക്ഷേത്രത്തിൽ ഇത്തരമൊരു ആചാരം നടക്കുന്നത്. ഉത്സവത്തിൻ്റെ ഭാഗമായി ഗ്രാമത്തിൻ്റെ നാനാഭാഗത്തുനിന്നും കന്നുകാലികളുടെ ചാണകം ഞായറാഴ്ച രാവിലെ ശേഖരിച്ച് കുഴിയിൽ നിറച്ചിടും.
നൂറ്റാണ്ടുകളായി പ്രകൃതിദത്ത കമ്പോസ്റ്റായി ഉപയോഗിച്ചിരുന്ന കുഴിയിൽ നിന്ന് പണ്ട് ഒരു ശിവലിംഗം കണ്ടെത്തിയിരുന്നു. ആ ശിവലിംഗമാണ് ഇപ്പോൾ ബീരേശ്വരർ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നത്. കന്നുകാലി ചാണകം എറിയുന്ന ചടങ്ങ് പൂർത്തിയാകുമ്പോൾ, ചാണകം ഗ്രാമവാസികൾക്കിടയിൽ വിതരണം ചെയ്യും.
തുടർന്ന് അവർ അത് അവരുടെ കൃഷിക്ക് പോഷണത്തിനായി ഉപയോഗിക്കുകയും ഇത് വർഷത്തിലെ വിളവ് സമ്പുഷ്ടമാക്കുകയും ചെയ്യും. കർണാടകയുടെയും തമിഴ്‌നാടിൻ്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗുമതപുര ഗ്രാമത്തിലും സമാന രീതിയിൽ ആഘോഷമുണ്ട്. ‘ഗോരെഹബ്ബ’ എന്നറിയപ്പെടുന്ന ഉത്സവം കർണാടകയിൽ ആഘോഷിക്കപ്പെടുന്നു.
Story Highlights : village in tamilnadu marks the end of diwali with dung
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here