Advertisement

‘പരിശോധന തടഞ്ഞത് ഒളിച്ചുവെക്കാനുള്ളതുകൊണ്ട്; സംശയിക്കുന്നത് തെറ്റ് ചെയ്തവവർ’; ടിപി രാമകൃഷ്ണൻ

November 6, 2024
Google News 2 minutes Read

പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ എല്ലാവരും പാലിക്കണമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. പൊലീസിന്റെ പരിശോധന തടയുന്ന രീതി ശരിയല്ലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു. പൊലീസിന്റെ പരിശോധന തടഞ്ഞത് ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

പരിശോധനയെ സംശയിക്കുന്നത് തെറ്റ് ചെയ്തവരാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രഅധികൃത പണം ഒഴുക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഒരു തെറ്റും ചെയ്ട്ടില്ലെങ്കിൽ പരിശോധനയെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ നടപടികളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി നിയമവിരുദ്ധമായ പ്രശ്‌നങ്ങൾ കണ്ടെത്തണമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

Read Also: ഇലക്ഷൻ സ്ക്വാഡിന്റെ പാതിരാ പരിശോധന; ഹോട്ടലിൽ സംഘർഷം, ആരോപണം, പ്രത്യാരോപണം; പാലക്കാട് സംഭവിച്ചത് എന്താണ്?

കോൺഗ്രസ് പരിശോധനയെ ശക്തമായി എതിർക്കുന്നത് എന്തോ മറക്കാനുള്ളതുകൊണ്ടാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. നേരത്തെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കോൺഗ്രസിന്റെ നിലപാട് സംശായസ്പദമാണെന്ന് രാമകൃഷ്ണൻ പറഞ്ഞു. രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ സംഘം നഗരത്തിലെ കെപിഎം ഹോട്ടലിലെത്തി പരിശോധന നടത്തിയത്. നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എഎസ്പി അശ്വതി ജിജി പറഞ്ഞിരുന്നു.

Story Highlights : LDF convener TP Ramakrishnan reacts in Palakkad hotel raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here