പാലക്കാട് ഹോട്ടലിലെ പാതിരാ പരിശോധന: പൊലീസ് മേധാവിക്ക് പരാതി നൽകി ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും
കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കോൺഗ്രസ് വനിതാ നേതാക്കൾ. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡിജിപിക്ക് പരാതി നൽകിയത്.
പൊലീസ് ചട്ടവിരുദ്ധമായി പ്രവർത്തിച്ചു. അത് വലിയ മാനസിക പ്രയാസം ഉണ്ടാക്കി. വനിതാ പൊലീസുകാർ പോലും ഇല്ലാതെയാണ് പരിശോധനയ്ക്കായി എത്തിയത്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം.സംഭവത്തിൽ സമഗ്രാന്വേഷം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബർ അഞ്ചിന് രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലിൽ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടത്തുന്നത്. ആദ്യമായി ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലാണ് പൊലീസ് എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഷാനിമോൾ ഏറെനേരം വാതിൽ തുറക്കാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വനിതാ പൊലീസ് എത്തി ഐഡി കാർഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്.
Story Highlights : Palakkad room check bindu krishna complaint dgp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here