തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല, പരാതിയുമായി കുടുംബം

മലപ്പുറം തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂര്‍ മാങ്ങാട്ടിരി പൂകൈ സ്വദേശി ചാലിബ് പി.ബി (49)യെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്. വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയതാണ്. തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകുന്നേരം 5.15ഓടെയാണ് ഇദ്ദേഹം ഓഫീസില്‍ നിന്നിറങ്ങുന്നത്. അപ്പോള്‍ വീട്ടില്‍ ബന്ധപ്പെട്ടിരുന്നു. വളാഞ്ചേരിയില്‍ ഒരു പരിശോധന നടത്താന്‍ പോകണമെന്നും വൈകുമെന്നും ഭാര്യയെ അറിയിച്ചു. രാത്രി എട്ട് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. 12 മണിയോടെ കുടുംബം പൊലീസിനെ സമീപിച്ചു.
കോഴിക്കോട് പാളയം ഭാഗത്താണ് ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. പിന്നീട് ഇന്ന് രാവിലെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട ഇടപെടല്‍ തിരോധാനത്തിന് പിന്നില്‍ ഉണ്ടെന്ന് കുടുംബം ആരോപിച്ചു.
Story Highlights : Tirur Deputy Tehsildar is missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here