Advertisement

റവന്യൂ വകുപ്പിൻ്റെ വാദങ്ങൾ പൊളിയുന്നു; ഭക്ഷ്യ കിറ്റിനായി കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം

November 8, 2024
2 minutes Read

വയനാട്ടിൽ ഭക്ഷ്യ കിറ്റിനായി റവന്യൂ വകുപ്പ് കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയത്. മിക്ക അരി ചാക്കുകളും കാലാവധി കഴിഞ്ഞതെന്ന് കണ്ടെത്തൽ. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് ഉപയോഗ് ശൂന്യമാണെന്ന് കണ്ടെത്തിയത്.

ഒന്നാം തിയ്യതി 835 ചാക്ക് അരി ആണ് കൊണ്ടുവന്നത്. 2018 മുതലുള്ള അരിയാണ് ക്യാമ്പിൽ എത്തിച്ചിട്ടുള്ളത്.നൂറു കണക്കിന് ചാക്കുകളിൽ തീയതി പോലും കാണുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. 2018ൽ പാക്ക് ചെയ്ത് ആറു മാസം മാത്രം ഉപയോ​ഗിക്കാൻ കഴിയുന്ന അരിയാണ് ക്യാമ്പിലേക്ക് എത്തിച്ചിരിക്കുന്നത്. അരി കൂടാതെ പയർ, പരിപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഉപയോഗശൂന്യമായവയാണ് എത്തിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായവ കൂട്ടിയിട്ടിരിക്കുകയാണ്.

Read Also: മേപ്പാടിയിലെ ഭക്ഷ്യകിറ്റിൽ പുഴുവരിച്ച സംഭവം; കിറ്റ് നൽകിയത് റവന്യൂ വകുപ്പ്, പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ല, ടി സിദ്ദിഖ് എം എൽ എ

മേപ്പാടി ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ പുഴുവരിച്ച അരിയും മൈദയും ഉൾപ്പെടെയുള്ളവ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മൃഗങ്ങൾക്ക് പോലും നൽകാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയിരിക്കുന്നതെന്നും വസ്ത്രങ്ങൾ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിച്ചിരുന്നു.

Story Highlights : Half of the rice given by revenue department for food kits in Wayanad are unused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top