തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിബി ചാലിബ് സുരക്ഷിതന്‍, ഭാര്യയുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചു

കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിബി ചാലിബ് സുരക്ഷിതന്‍. ചാലിബ് ഭാര്യയുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചു. ഒരു ബസ്സ്റ്റാന്റിലാണുള്ളതെന്നും ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങിയെത്താമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ എവിടെയാണെന്നുള്ളത് വ്യക്തമാക്കിയിട്ടില്ല. കൂടെ ആരുമില്ല എന്നും പറയുന്നു.
അതേസമയം, ചാലിബിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അവസാന ടവര്‍ ലൊക്കേഷന്‍ ഉഡുപ്പിയില്‍ എന്ന് പൊലീസ് കണ്ടെത്തി. ചാലിബിന്റെ മൊബൈല്‍ ഫോണ്‍ ഇന്ന് പുലര്‍ച്ചെയാണ് ഓണ്‍ ആയത്. പുലര്‍ച്ചെ 2 മണിക്ക് ആണ് മൊബൈല്‍ ഫോണ്‍ ഓണ്‍ ആയത്. പിന്നീട് രാവിലെ 7 മണിക്ക് ശേഷവും ഫോണ്‍ ഓണായി. തുടര്‍ന്ന് ഭാര്യ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുകയായിരുന്നു.
Read Also: ട്രംപിന്റെ വിശ്വസ്തന്‍, സിഐഎയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍ എത്തിയേക്കും
ബുധനാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. വൈകുന്നേരം 5.15ഓടെയാണ് ഇദ്ദേഹം ഓഫീസില്‍ നിന്നിറങ്ങുന്നത്. അപ്പോള്‍ വീട്ടില്‍ ബന്ധപ്പെട്ടിരുന്നു. വളാഞ്ചേരിയില്‍ ഒരു പരിശോധന നടത്താന്‍ പോകണമെന്നും വൈകുമെന്നും ഭാര്യയെ അറിയിച്ചു. രാത്രി എട്ട് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. 12 മണിയോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.
Story Highlights : Tirur Deputy Tehsildar PB Chalib is safe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here