Advertisement

‘ആരും മേസ്തിരി ചമയാന്‍ വരേണ്ട’, സമസ്തയില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ടതില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്

November 9, 2024
2 minutes Read
skssf

സമസ്തയുടെ ആശയപരവും സംഘടനാ, സ്ഥാപന സംബന്ധിയായ കാര്യങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വം അതിനുണ്ട്. സംഘടനയെ എങ്ങിനെ മുന്നോട്ടു കൊണ്ടു പോവണമെന്ന് അവര്‍ക്കറിയാം. അതിനിടയില്‍ ആരും മേസ്തിരി ചമയാന്‍ വരേണ്ടതില്ലെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

സമസ്തയും പാണക്കാട് സാദാത്തീങ്ങളും എല്ലാ കാലത്തും യോജിച്ചാണ് മുന്നോട്ട് പോയിട്ടാണുള്ളത്. ഇനിയും അതേ നില തുടരുകയും ചെയ്യും. അതിനിടയില്‍ ആര് വിള്ളല്‍ വീഴ്ത്താന്‍ ശ്രമിച്ചാലും അത് പരാജയപ്പെടും. സ്വന്തം ചെയ്തികള്‍ മറച്ച് വെക്കാന്‍ ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്നും യോഗം ആവശ്യപ്പെട്ടു.

Story Highlights : external forces should not interfere in Samasta said SKSSF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top