നാല് വര്‍ഷ ഡിഗ്രി കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി പരീക്ഷാഫീസ് നിശ്ചയിച്ച് കേരളാ യൂണിവേഴ്സിറ്റി
നാല് വര്‍ഷ ഡിഗ്രി കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി പരീക്ഷാഫീസ് നിശ്ചയിച്ച് കേരളാ യൂണിവേഴ്സിറ്റി. ഒരു സെമസ്റ്ററില്‍ എഴുതുന്ന പരീക്ഷ വിഷയങ്ങളുടെ എണ്ണം അനുസരിച്ച് 1300 രൂപമുതല്‍ 1800 രുപ വരെ ഫീസ് നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷം 550 രൂപയായിരുന്നതാണ് ഇത്തവണ കുത്തനെ കൂട്ടിയത്. (Kerala University doubled examination fee for four-year degree course)
നാല് വര്‍ഷ ഡിഗ്രി കോഴ്സിന് പഠിക്കുന്ന കുട്ടികളെ പിഴിയാനാണ് കേരള യൂണിവേഴ്സിറ്റി തീരുമാനം. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് പേപ്പറിന് 150 രൂപയും, പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് 250 രൂപയുമാണ് പരീക്ഷ ഫീസ്. കൂടാതെ പരീക്ഷ മൂല്യനിര്‍ണയത്തിന് 300 രൂപയും മാര്‍ക്ക് ഷീറ്റിന് 75 രൂപയും അടയ്ക്കണം. നാല് വര്‍ഷ കോഴ്സുകളില്‍ പ്രധാന വിഷയങ്ങള്‍ക്ക് എല്ലാം പ്രാക്ടിക്കലും ഉണ്ടാകും. ഈ രീതിയില്‍ നോക്കിയല്‍ ആട്സ് വിഷയങ്ങള്‍ക്ക് തന്നെ 1300 രൂപവരെ ഫീസ് അടയ്ക്കണം.
പ്രാക്്ടിക്കല്‍ കൂടുതലുള്ള വിഷയമാണെങ്കില്‍ ഇനിയും കൂടും. ഉദാഹരണത്തിന് സുവോളജി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി 1775 രൂപ വരെ പരീക്ഷ ഫീസ് അടയ്ക്കണം. കഴിഞ്ഞ വര്‍ഷം 550 രൂപയായിരുന്ന പരീക്ഷ ഫീസാണ് ഒരുമാനദണ്ഡവും ഇല്ലാതെ കുത്തനെ കൂട്ടിയത്. ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പ്രാക്ടിക്കല്‍ ഉണ്ടെങ്കില്‍ 300 ഉം, ഇല്ലെങ്കില്‍ 200 രൂപയുമാണ് ഒരു പേപ്പറിന് പരീക്ഷ ഫീസ് അടയ്ക്കേണ്ടത്. ഇനി സപ്ലിയുണ്ടെങ്കിനും 300 ഉം, 350 രൂപയായും ഫീസ് ഉയരും. സപ്ലിയ്ക്കും, ഇംപ്രൂവ്മെന്റിനും മാര്‍ക്ക് ഷീറ്റിന് 500 രൂപയും നല്‍കണം. മൂന്ന് വര്‍ഷ ഡിഗ്രി കോഴ്സുകള്‍ക്കാകട്ടെ 505 രൂപമാത്രമാണ് പരീക്ഷാ ഫീസായി അടയ്ക്കേണ്ടത്. ഫീസ് ഉയര്‍ത്തിയതില്‍ പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മേല്‍ പ്രതികരിച്ചു.
Story Highlights : Kerala University doubled examination fee for four-year degree course
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here