‘ഹൈവേ പോലീസിലെ ജെയ്സനാണേ, ഒരു 410 രൂപ തന്നേ’; പോലീസ് ചമഞ്ഞ് പണം തട്ടിയ പ്രതി പിടിയിൽ

കണ്ണൂരിൽ പൊലീസ് ചമഞ്ഞ് പണം തട്ടിയ പ്രതി പിടിയിൽ. ചവനപ്പുഴ സ്വദേശി ജെയ്സൻ ആണ് പിടിയിലായത്. കടയിൽ കയറി പൊലീസാണെന്ന് പറഞ്ഞ് പണം വാങ്ങി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് പണം തട്ടിയെടുത്ത വീഡിയോ പ്രചരിച്ചിരുന്നു. സമാന രീതിയിൽ തളിപ്പറമ്പിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ദിവസം ഹൈവേ പൊലീസ് ചമഞ്ഞ് പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ എത്തിയ ഇയാൾ ഹൈവേ പൊലീസിലെ ജെയ്സാണ്, എസ്ഐയാണ് എന്നാണ് സ്വയം പരിചയപ്പെടുത്തിയാണ് പണം തട്ടിയത്. ഫാർമസിയിൽ ഇരുന്ന യുവതിയോട് 410 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ തന്നെ എടുത്ത് തിരിച്ചുതാരം എന്ന് പറഞ്ഞാണ് പണം കൈക്കലാക്കി കടന്നുകളഞ്ഞത്. യുവതി ഇയാൾക്ക് പണം കൊടുക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ഇന്ന് തളിപ്പറമ്പ് ടൗണിൽ പണം തട്ടാൻ ശ്രമിക്കുമ്പോഴാണ് ജെയ്സൺ പിടിയിലാകുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ദൃശ്യങ്ങൾ ചില വ്യപാരികൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ജെയ്സനെ പിടികൂടിയത്. എസ്ഐ ആണെന്നും സിഐ ആണെന്നും പറഞ്ഞ് പ്രതി വിവിധയിങ്ങളിൽ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Story Highlights : Accused arrested in Kannur for stole money from shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here