കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, യുവാവ് അറസ്റ്റില്‍
കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്ത് ആണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്.
വീടിന്റെ മതില്‍ ചാടി കടന്ന പ്രതി തുറന്നിട്ടിരുന്ന ജനാല വഴിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി നിശാന്തിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കല്ലമ്പലം മുതല്‍ കോട്ടയം കറുകച്ചാല്‍ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ ഒറ്റ ദിവസം കൊണ്ട് 13 കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Story Highlights : man arrested for capturing the footage of the woman breastfeeding her baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here