Advertisement

നീതിക്കായി വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ​ഗോപി; ‘ജെഎസ്കെ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

November 10, 2024
Google News 4 minutes Read
suresh

സുരേഷ് ഗോപി ചിത്രമായ ജെഎസ്കെയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘JUSTICE WILL BE SERVED’! (നീതി ലഭിക്കും) എന്ന ക്യാപ്ഷ്യനോടെയാണ് സുരേഷ്‌ഗോപി ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കോടതിമുറിയിൽ വക്കീൽ വേഷത്തിൽ നിൽക്കുന്ന സുരേഷ് ഗോപിയെയും വിചാരണക്കായി നിൽക്കുന്ന അനുപമ പരമേശ്വരനെയും പോസ്റ്ററിൽ കാണാം.

സുരേഷ് ഗോപി ഏറെ കാലത്തിന് ശേഷം വക്കീൽ വേഷത്തിൽ എത്തുന്നത് കൊണ്ട് പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന്റെ മുഴുവൻ പേര് ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള എന്നാണ്.

ജെഎസ്‌കെയുടെ ആദ്യ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. സുരേഷ് ഗോപി ‘അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ’ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ജെഎസ്‌കെയിലൂടെ അനുപമ പരമേശ്വരൻ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രേത്യേകത കൂടി ചിത്രത്തിനുണ്ട്. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Read Also: നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

കഴിഞ്ഞ തവണ ‘പാപ്പൻ’ എന്ന ചിത്രത്തിൽ ഗോകുൽ സുരേഷിനൊപ്പവും സുരേഷ് ഗോപി അഭിനയിച്ചിരുന്നു. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിർവഹിക്കുന്നു. അക്സർ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദു കൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, ഷഫീർ ഖാൻ, കോട്ടയം രമേശ്, അഭിഷേക് രവീന്ദ്രൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രസാന്ത് മാധവ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.

Story Highlights : Sureshgopi’s new movie ‘JSK’ second look poster out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here