നടിമാരുടെ കൂടെ വിദേശത്ത് കഴിയാന്‍ അവസരമെന്ന് പരസ്യം നല്‍കി കൊല്ലം സ്വദേശി നേടിയത് ലക്ഷങ്ങള്‍; ഒടുവില്‍ കുടുക്കി പൊലീസ്
നടിമാരുടെ കൂടെ വിദേശത്ത് കഴിയാന്‍ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. ശ്യാം മോഹന്‍ എന്നയാളാണ് തട്ടിപ്പുകേസില്‍ പിടിയിലായത്. കൊച്ചി സൈബര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. (money scam in the name of malayalam actresses kollam man arrested)
വമ്പന്‍ ആസൂത്രണത്തോടെയാണ് ഇയാള്‍ നടിമാരുടെ പേരില്‍ തട്ടിപ്പുനടത്തിയത്. നടിമാര്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നതിന്റെ വിവരങ്ങള്‍ ശേഖരിച്ച് അതുപറഞ്ഞ് വിശ്വാസ്യത നേടിക്കൊണ്ടാണ് ഇയാള്‍ നിരവധി പേരെ വലയിലാക്കിയത്. നടിമാരോടൊപ്പം വിദേശത്ത് തങ്ങാന്‍ അവസരമെന്ന് ചില സൈറ്റുകള്‍ വഴിയാണ് ഇയാള്‍ പരസ്യം നല്‍കിയിരുന്നത്.
പലരില്‍ നിന്നായി ഇയാള്‍ ലക്ഷക്കണക്കിന് രൂപയാണ് സ്വന്തമാക്കിയത്. തട്ടിപ്പിനിരയായ വിദേശ മലയാളി പരാതി നല്‍കിയപ്പോഴാണ് കുറ്റകൃത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് കണ്ടെത്തുന്നത്. ഇയാള്‍ വിവിധ നടിമാരുടെ ഫോട്ടോസും യാത്രാ വിവരങ്ങളും ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനായി കടവന്ത്രയില്‍ ഇയാള്‍ ഒരു സ്ഥാപനവും നടത്തി വരികയായിരുന്നു. ഇയാളെ എളമക്കരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
Story Highlights : money scam in the name of malayalam actresses kollam man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here