Advertisement

പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന്‌ ഉപയോഗിച്ചു; തെരഞ്ഞെടുപ്പ്‌ കമ്മീഷന് പരാതി നൽകി എൽഡിഎഫ്

November 12, 2024
Google News 2 minutes Read

യുഡിഎഫ്‌ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ആരാധനാലവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിച്ചെന്നാരോപിച്ച്‌ എൽഡിഎഫ്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ്‌ കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ്‌ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണമെന്ന്‌ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം പള്ളിക്കുന്ന്‌ ദേവാലയത്തിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളിൽ വൈദീകരുടെയും സന്യസ്‌തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്‌.

ടി സിദ്ദിഖ്‌ എംഎൽഎ, വയനാട്‌ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ 10ന്‌ ആണ്‌ പ്രിയങ്ക പള്ളിക്കുന്ന്‌ ദേവാലയത്തിലെത്തിയത്‌. ദേവലയത്തിനകത്ത്‌ വൈദികർ പ്രത്യേക പ്രാർഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രീകരിച്ച്‌ പ്രചാരണത്തിന്‌ ഉപയോഗിച്ചു. ആരാധനാലത്തിനുള്ളിൽ വിശ്വാസികളോട്‌ വോട്ട്‌ അഭ്യർഥിച്ചു. ജനപ്രാധിനിത്യ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി നടത്തിയതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

Story Highlights : LDF accuses Priyanka Gandhi of ‘misusing’ religious places for election campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here