‘തൊഴിൽ പാഠങ്ങൾ’ കരിക്കുലത്തിന്റെ ഭാഗമാക്കും; വിവിധ തൊഴിൽ രംഗങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ്
തൊഴിൽ പാഠങ്ങൾ ഇനി സംസ്ഥാനത്തെ സ്കൂളുകളിലും. വിവിധ തൊഴിൽ രംഗങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ്. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസുവരെ കരിക്കുലത്തിന്റെ ഭാഗമാക്കും. ഇതിനുള്ള പാഠപുസ്തകം തയ്യാറായി.കൃഷിയും, വ്യവസായവും, ഐടിയും ജേർണലിസവും ഉൾപ്പെടെ പഠിപ്പിക്കും. ഈ മാസം 15ന് ആലപ്പുഴയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും.
നെസ്റ്റ് -2024 എന്ന പേരിലാണ് പദ്ധതി. പാഠപുസ്തകം തയ്യാറാക്കി കഴിഞ്ഞു. നിർബന്ധിതമായാണ് പഠനം നടപ്പാക്കുക. തൊഴിൽ പരിശീലനം ആയിരിക്കില്ല. 11 വിഭാഗങ്ങളിലാണ് തൊഴിൽ പഠനം നടത്തുക. തൊഴിൽ പഠനത്തിന് ശേഷം സംബന്ധിച്ചുള്ള തൊഴിൽ സാധ്യതകളും ഉന്നത വിദ്യാഭ്യാസ സാധ്യതകളും ഉൾപ്പെടെയുള്ളവ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകും.
Read Also: സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധി; കർശന നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
നേരത്തെയുണ്ടായിരുന്ന വർക്ക് എക്സ്പീരിയൻസ് പിരീഡിലാണ് തൊഴിൽ പഠന ക്ലാസ് നടത്തുക. ഇതിനായി അധ്യാപകർക്ക് പ്രത്യേക ട്രെയിനിങ് നൽകും. ഒൻപത്, പത്ത് ക്ലാസുകളിൽ ഇത് ഓപ്ഷണലാണ്. താല്പര്യം ഉണ്ടെങ്കിൽ പരിശീലനത്തോടെ ഇവർക്ക് പഠിക്കാൻ കഴിയും. ഒരു മാതൃകയായി തൊഴിൽ പഠനം നടത്താനാണ് എസ്.സി.ഇ.ആർ.ടിയുടെ നീക്കം. പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകം ഭാവിയിൽ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Story Highlights : Vocational lessons will be part of the curriculum from Class 5 to Class 8
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here