Advertisement

ഇന്ത്യയില്‍ പഠിക്കുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥിയെ മുംബൈയിലെ നയതന്ത്ര പ്രതിനിധിയായി നിയമിച്ച് താലിബാന്‍, സ്ഥിരീകരിക്കാതെ ഇന്ത്യ

November 13, 2024
2 minutes Read
taliban

ഇന്ത്യയില്‍ പഠിക്കുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥിയെ മുംബൈയിലെ അഫ്ഗാനിസ്ഥാന്റെ കോണ്‍സുലേറ്റില്‍ ആക്ടിംഗ് കൗണ്‍സുലായി നിര്‍ദ്ദേശിച്ച് താലിബാന്‍. ഏഴ് വര്‍ഷമായി ഇന്ത്യയില്‍ പഠിക്കുന്ന ഇക്രാമുദ്ദീന്‍ കമീല്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് അഫ്ഗാന്‍ പുതിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ താലിബാന്റെ നിര്‍ദേശത്തിന് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടില്ല. അംഗീകരിക്കപ്പെട്ടാല്‍ ഇന്ത്യയിലെ താലിബാന്റെ ആദ്യത്തെ നയതന്ത്ര നിയമനമായി കമീല്‍ മാറും.

ഡല്‍ഹിയിലെ സൗത്ത് ഏഷ്യ സര്‍വകലാശാലയില്‍ അന്താരാഷ്ട്ര നിയമത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് കമീല്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ന്റെ സ്‌കോളര്‍ഷിപ്പോട് കൂടിയാണ് ഇയാള്‍ പഠിക്കുന്നത്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിലെ സുരക്ഷാ അതിര്‍ത്തി വിഷയങ്ങളില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനം അനുഷ്ടിച്ച് പരിചയമുള്ള ആളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ കടമകള്‍ ഉത്തരവാദിത്തത്തോടെ ഇയാള്‍ നിറവേറ്റുന്നുണ്ടെന്നും അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: ഞാന്‍ എഴുതിയത് വിശ്വസ്തനായ ഒരു മാധ്യമപ്രവര്‍ത്തകന് എഡിറ്റ് ചെയ്യാന്‍ കൊടുത്തു, അദ്ദേഹം അത് പുറത്തുവിടുമെന്ന് കരുതുന്നില്ല’: ഇ പി ജയരാജന്‍

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ സഹമന്ത്രി മൊഹമ്മദ് അബ്ബാസ് സ്തനികാസി കമീലിന്റെ റോളിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. എക്‌സില്‍ ഇതുമായി ബന്ധപ്പെട്ട വിവരം അദ്ദേഹം പങ്കുവച്ചു. എന്നിരുന്നാലും ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് വരെ കമീല്‍ ഇന്ത്യയിലിരുന്ന് അഫ്ഗാന് വേണ്ടി പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ പൗരന്‍ എന്നതായിരിക്കും ഇയാളുടെ പദവി. 2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ ഇന്ത്യ കാബൂളിലും മറ്റ് പ്രവിശ്യാ നഗരങ്ങളിലുമുള്ള തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിരുന്നു. ന്യൂഡല്‍ഹിയി എംബസിയിലുള്ള അഫ്ഗാന്‍ പ്രതിനിധികളും രാജ്യം വിട്ടിരുന്നു.

Read Also: Taliban Appoints Afghan Student As ‘Acting Consul’ In Mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top