Advertisement

‘ചേലക്കരയില്‍ ഡിഎംകെ മുന്നേറ്റമുണ്ടാക്കും, പിണറായിസത്തിനെതിരെ ജനം വിധിയെഴുതി’: പി വി അന്‍വര്‍

November 14, 2024
2 minutes Read
anvar

ചേലക്കരയില്‍ ഡിഎംകെ മുന്നേറ്റമുണ്ടാക്കുമെന്ന് പി വി അന്‍വര്‍ ട്വന്റ്‌ഫോറിനോട് പറഞ്ഞു. പിണറായിസത്തിനും പൊളിറ്റിക്കല്‍ നെക്‌സസിനുമെതിരെ ജനം വിധിയെഴുതിയെന്നും വയനാട്ടില്‍ പോളിങ് കുറഞ്ഞത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

33 ദിവസം മാത്രം പ്രായമുള്ള സോഷ്യല്‍ സംഘടനയാണ് മത്സരിച്ചതെന്നും ഈ സംഘടനയ്ക്ക് പിണറായിസത്തിനും പൊളിറ്റിക്കല്‍ നെക്‌സസിനും എതിരെ എന്ത് ചെയ്യാന്‍ പറ്റുമെന്ന് പെട്ടി തുറക്കുന്ന ദിവസം മനസിലാകുമെന്നും അന്‍വര്‍ പറഞ്ഞു. ജനങ്ങളുടെ മനസ്സ് തങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ അന്‍വര്‍ പിണറായിസത്തിനും പൊളിറ്റിക്കല്‍ നെക്‌സസിനുമെതിരെ ജനം വിധി എഴുതിയെന്നും വ്യക്തമാക്കി.

വയനാട്ടില്‍ പോളിംഗ് കുറഞ്ഞത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കുമെന്ന് അന്‍വര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നിരുത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തു. ഇക്കാര്യം കെപിസിസി പ്രസിഡന്റിനോട് സൂചിപ്പിച്ചിരുന്നെങ്കിലും മാറ്റമുണ്ടായില്ല. വയനാട് ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മടുപ്പുണ്ട്. മടുപ്പ് മാറ്റുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു – അന്‍വര്‍ ചൂണ്ടിക്കാട്ടി.

Read Also: ‘സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ല’, പാലക്കാടേക്ക് പുറപ്പെട്ട് ഇ പി ജയരാജന്‍

പാലക്കാട് ബിജെപിയെ എതിര്‍ക്കുക എന്നതാണ് നിലപാടെന്ന് അന്‍വര്‍ വിശദീകരിച്ചു. ഡിഎംകെ , യുഡിഎഫിന് ഒപ്പം അല്ല. പാലക്കാട് കോണ്‍ഗ്രസ് 16 തട്ടിലാണ്. അവിടെ യുഡിഎഫിന് വീഴ്ച വരും. നേതാക്കന്‍മാര്‍ എസി റൂമിലിരുന്ന് നിര്‍ദേശം നല്‍കിയാല്‍ പോര, ഇറങ്ങി പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ എല്ലാം അതുപോലെ നിലനില്‍ക്കുന്നു – അന്‍വര്‍ ചൂണ്ടിക്കാട്ടി.

സരിനെതിരെ സിപിഐഎമ്മില്‍ അമര്‍ഷമുണ്ടെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടി. ആ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കാനാണ് സാധ്യതയെന്നും സരിന്റെ കൂടെ നടക്കുന്ന കോണ്‍ഗ്രസ്സുകാര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയ സരിന്റെ എതിരാളി രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും സരിന്‍ ജയിക്കില്ലെന്ന് ബോധ്യമുള്ളവര്‍ രാഹുലിനെ തോല്‍പ്പിക്കാനായി ബിജെപിക്ക് വോട്ട് ചെയ്യുമെന്നും അന്‍വര്‍ പറഞ്ഞു.

Story Highlights : P V Anvar about by-election result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top