Advertisement

വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ച വാഹനത്തിൽ ചന്ദനക്കടത്ത്; അറസ്റ്റ്

November 14, 2024
1 minute Read
sandal

കോഴിക്കോട് മലാപ്പറമ്പിൽ ജല അതോറിറ്റിയുടെ ബോർഡ് വെച്ച കരാർ വാഹനത്തിൽ ചന്ദനക്കടത്ത്.35 കിലോ ചന്ദനവുമായി പന്തീരാങ്കാവ് സ്വദേശികളായ അഞ്ചുപേർ ഫോറസ്റ്റിന്റെ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഇൻറലിജൻസ് സെല്ലും കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസറും നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികൾ പിടികൂടിയത്. പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും നടത്തിയ പരിശോധനയിലാണ് 25 കിലോ ചന്ദനം കൂടി പിടികൂടിയത്. ഇരുചക്രവാഹനത്തിൽ ചന്ദനം കടത്താൻ ശ്രമിച്ച മറ്റ് രണ്ട് പേർകൂടി ഫോറസ്റ്റിന്റെ പിടിയിലായിട്ടുണ്ട്.

Story Highlights : Smuggling sandalwood in water authority boarded vehicle; arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top