Advertisement

‘ആത്മകഥ വിവാദം ഗൂഢാലോചന’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും നിലപാട് ആവര്‍ത്തിച്ച് ഇ പി ജയരാജന്‍

November 15, 2024
2 minutes Read
ep

ആത്മകഥ വിവാദം ഗൂഡാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ച് ഇ പി ജയരാജന്‍. താന്‍ എഴുതിയത് അല്ല പുറത്ത് വന്നതെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. സെക്രട്ടേറിയറ്റ് തീരും മുന്‍പ് ഇ പി യോഗത്തില്‍ നിന്നും ഇറങ്ങി. വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്.

തന്നെ തകര്‍ക്കാന്‍ ശ്രമമെന്ന് ഇ പി സംസ്ഥാന സെക്രട്ടറിയേറ്റില്‍ പറഞ്ഞുവെന്നാണ് വിവരം. ഡി ജി പി ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും വ്യക്തമാക്കിയതായാണ് അറിയുന്നത്. വസ്തുതാപരമായ അന്വേഷണം നടക്കണമെന്ന് ഇ പി സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കി.

വിഷയത്തില്‍ പാര്‍ട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകുവെന്നാണ് വിവരം.

Story Highlights : E P Jayarajan about his autobiography in CPIM state secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top