‘സന്ദീപ് വാര്യര്‍ വലിയ ആളല്ല, വെറും ചീള്’ ; പരിഹസിച്ച് ബി ഗോപാലകൃഷ്ണന്‍
സന്ദീപ് വാര്യര്‍ വെറും ചീളെന്ന് ബി ഗോപാലകൃഷ്ണന്‍. സന്ദീപ് വാര്യര്‍ വലിയ ആളല്ലെന്നും തങ്ങളെ സംബന്ധിച്ച് വെറും ചീളാണെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ആളായിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കിയേനെയെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യര്‍ സംസ്ഥാന സമിതി അംഗം മാത്രമെന്നും ബി ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ട്വന്റിഫോറിന്റെ അടര്‍ക്കളം പരിപാടിയിലായിരുന്നു പ്രതികരണം
സന്ദീപ് വാര്യരടക്കം ഏത് കോണ്‍ഗ്രസ് പ്രവര്‍ത്തനകനും ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ പാര്‍ട്ടിയില്‍ അവഗണനയുണ്ടായി എന്ന തോന്നലുണ്ടായാല്‍ പ്രശ്‌നം സംസാരിക്കേണ്ടത് ആ സംഘടന ചുമതലയുള്ളവരുടെ ബാധ്യതയാണ്. സന്ദീപ് വാര്യരോട് സംസാരിക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ നിശ്ചയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അദ്ദേഹത്തെ പോയി കണ്ടു, സംസാരിച്ചു. ജനറല്‍ സെക്രട്ടറി വന്നാല്‍ പോര എന്ന് സന്ദീപ് പറഞ്ഞു. അപ്പോള്‍ സംഘടനയുമായി ബന്ധപ്പെട്ട മറ്റൊരാള്‍ പോയി. അയാളും വന്നാല്‍ പോരെന്ന് പറഞ്ഞു. നരേന്ദ്ര മോദി വരണമെന്ന് പറഞ്ഞാല്‍ നടക്കില്ല കേട്ടോ. അതിനോളമൊന്നും ഇല്ല അയാള്‍ – ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Read Also: രാഹുല്‍ മാങ്കൂട്ടത്തിലിനായി സന്ദീപ് വാര്യര്‍, പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തു
സന്ദീപ് വാര്യരുടെ അച്ഛനെയും അമ്മയെയും അച്ചിയെയും വരെ തെറിപറഞ്ഞയാളാണ് ജ്യോതികുമാര്‍ ചാമക്കാലയെന്നും ബി ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. ആ ചാമക്കാല ഇനി സന്ദീപിനെ സന്ദീപേട്ടാ എന്ന് വിളിക്കേണ്ടി വരില്ലേ എന്നാലോചിക്കുമ്പോള്‍ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദീപ് തന്നെക്കാള്‍ പ്രായം കുറഞ്ഞയാളാണെന്ന് ചാമക്കാല മറുപടി പറഞ്ഞു.
സന്ദീപ് പോയത് ഷോക്കായോ എന്ന ചോദ്യത്തിന് തങ്ങള്‍ക്ക് നല്ല കുളിര്‍മയാണുള്ളതെന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി. ഒരു കസേരയ്ക്ക് വേണ്ടി കസേര തീരെയില്ലാത്ത കോണ്‍ഗ്രസിലേക്ക് ചേക്കേറുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനാണ് സന്ദീപ് വാര്യര്‍ എന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് തന്നെ ഇവിടെ നില്‍ക്കാന്‍ വയ്യെന്നും പിന്നെയാണ് അയാള്‍ ഇങ്ങോട്ട് വരുന്നതെന്നുമുള്ള കെ മുരളീധരന്റെ മറുപടി വളരെ കൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights : B Gopalakrishnan about Sandeep Varier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here