Advertisement

കുഞ്ഞിന്റെ അസുഖത്തിന് ലീവ് ചോദിച്ചപ്പോള്‍ രൂക്ഷമായ ശകാരം; വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് ഫിറ്റ്‌സ് വന്ന് വീണു; ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജിനെതിരെ പരാതി

November 16, 2024
2 minutes Read
complaint against chief marshal in charge

നിയമസഭ ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജ് മൊയ്തീന്‍ ഹുസൈനെതിരെ പരാതി. നിയമസഭയിലെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനോട് മോശമായി പെരുമാറിയെന്നാണ് പരാതി. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് അഞ്ജലി ജിയ്ക്ക് മൊയ്തീനില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ ഭര്‍ത്താവാണ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ ഒരാഴ്ച ലീവ് കഴിഞ്ഞുവന്ന അഞ്ജലിയോട് അപമര്യാദയായി പെരുമാറി. പരാതിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. (complaint against chief marshal in charge)

മൊയ്തീന്‍ ഹുസൈന്റെ പെരുമാറ്റം മൂലം മാനസികാഘാതം താങ്ങാനാകാതെ അഞ്ജലിയ്ക്ക് ഫിറ്റ്‌സ് ഉണ്ടായെന്നാണ് ഭര്‍ത്താവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. നിലവില്‍ അഞ്ജലി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജ് മൊയ്തീന്‍ ഹുസൈനെതിരെ മുമ്പും സമാന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

Read Also: രാഹുല്‍ മാങ്കൂട്ടത്തിലിനായി സന്ദീപ് വാര്യര്‍, പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തു

ഇന്നലെയാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കുഞ്ഞിന് മുണ്ടുനീരായിരുന്നതിനാല്‍ ഏഴാം തിയതി മുതല്‍ അഞ്ജലി അവധിയെടുത്തിരുന്നു. 15-ാം തിയതിയാണ് അഞ്ജലി വീണ്ടും ജോലിക്കെത്തി. എന്നാല്‍ ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജിനെ കണ്ടതിന് ശേഷം മാത്രം ജോലി ചെയ്താല്‍ മതിയെന്ന് നിര്‍ദേശം ലഭിച്ചു. ഇദ്ദേഹത്തെ കാണാനെത്തിയപ്പോള്‍ തന്നോട് വളരെ മോശമായി പെരുമാറിയെന്നാണ് അഞ്ജലി പറയുന്നത്. നീയെന്ന് ഉള്‍പ്പെടെ വിളിച്ച് മോശമായി സംസാരിച്ചുവെന്ന് പരാതിയിലുണ്ട്. കുഞ്ഞിന്റെ ഇല്ലാക്കഥയുമായി വന്നത് നന്നായിട്ടുണ്ടെന്നും, പണിക്ക് വരാന്‍ വയ്യെങ്കില്‍ കളഞ്ഞിട്ട് പോകണമെന്നും ഇദ്ദേഹം പറഞ്ഞെന്നാണ് പരാതിയിലുള്ളത്. കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങിയ അഞ്ജലി ഫിറ്റ്‌സ് വന്ന് വീഴുകയായിരുന്നു.

Story Highlights : complaint against chief marshal in charge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top