Advertisement

‘താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ’; സഞ്ജുവിന്റെ തിരിച്ചുവരവില്‍ അഭിനന്ദിച്ച് ഷാഫി പറമ്പില്‍

November 16, 2024
2 minutes Read

ഒരു സെഞ്ച്വറിക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിറംമങ്ങിയ സഞ്ജു സാംസണ്‍ വീണ്ടും ഫോമിലേക്ക് തിരിച്ചുവന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തെയും നാലാമത്തെയും ടി20യില്‍ സെഞ്ച്വറിയുമായി കളം നിറഞ്ഞിരിക്കുകയാണ് സഞ്ജു.

പ്രിയപ്പെട്ട താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഇപ്പോഴിതാ സഞ്ജുവിന്റെ സെഞ്ച്വറി നേട്ടത്തെയും തിരിച്ചുവരവിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പില്‍. ‘താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ’, എന്ന ക്യാപ്ഷനോടെയായിരുന്നു ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 56 പന്തില്‍ പുറത്താവാതെ ഒന്‍പത് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 109 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

മന്ത്രി മുഹമ്മദ് റിയാസും സഞ്ജുവിന്റെ സെഞ്ച്വറിയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിട്ടുണ്ട്. ‘മനസ്സിലായോ…’, എന്ന തലക്കെട്ടോടെയാണ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും വെടിക്കെട്ട് സെഞ്ച്വറികളുടെ കരുത്തില്‍ നാലാം ടി20യില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തു. നാലാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ 3-1 ന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കി.

Story Highlights : Shafi Parambil Praises Sanju Samson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top