Advertisement

‘ഉന്നതി ഫയൽ കൈമാറ്റ വിവാദത്തിൽ റിപ്പോർട്ട് വ്യാജം; സസ്പെൻഷനിൽ വേദന’; എൻ. പ്രശാന്ത്

November 17, 2024
2 minutes Read

ഉന്നതി ഫയൽ കൈമാറ്റ വിവാദത്തിൽ തനിയ്ക്കെതിരായ റിപ്പോർട്ട് വ്യാജമെന്ന് എൻ. പ്രശാന്ത് ഐഎഎസ്. സസ്പെൻഷനിൽ വേദനയില്ല. തനിയ്ക്കെതിരെ അന്യായ റിപ്പോർട്ടുണ്ടാക്കിയെന്നും എൻ. പ്രശാന്ത് ട്വന്റി ഫോറിനോട്. ട്വന്റിഫോർ ജനകീയ കോടതിയിലായിരുന്നു പ്രതികരണം. ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ താൻ കൈമാറിയതിന് തെളിവുണ്ട്. സ്ക്രീൻ ഷോട്ട് പുറത്ത് വന്നതിൽ തനിയ്ക്ക് പങ്കില്ലെന്നും എൻ പ്രശാന്ത്.

എ. ജയതിലകുമായി വ്യക്തി വിരോധമില്ല. ഫയലുകളെ കുറിച്ച് വ്യാജ റിപ്പോർട്ട് നൽകിയതിനാലാണ് താൻ ഇടപെട്ടത്. സർക്കാർ ഫയലുകളിൽ കൃത്രിമം കാണിയ്ക്കുന്നത് അനുവദിയ്ക്കാനാവില്ല.കീഴുദ്യോഗസ്ഥരുടെ മേലെ കുതിര കയറുന്ന ഒരു പാട് ഉദ്യോഗസ്ഥരുണ്ട്. താൻ ആ വിഭാഗത്തിൽ പെടില്ല. കൃത്യമായി ജോലിയെടുത്താണ് മുന്നോട്ട് പോകുന്നത്. സാമൂഹിക മാധ്യമത്തിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയ്ക്കെതിരായ കമന്റ് വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും ഡോ. എൻ. പ്രശാന്ത് പറഞ്ഞു.

Read Also: കാംകോയെ രക്ഷിച്ചത് എന്‍ പ്രശാന്ത്, എം ഡിയായി അദ്ദേഹത്തെ പുനര്‍നിയമിക്കണം; ഒറ്റക്കെട്ടായി ആവശ്യം മുന്നോട്ടുവച്ച് കാംകോ ജീവനക്കാര്‍

സമൂഹമാധ്യമത്തിലിട്ട കമന്റിന്റെ പേരിൽ വിവാദ നായകനായ എൻ പ്രശാന്ത് സസ്‌പെൻഷന് ശേഷം ആദ്യമായി പങ്കെടുക്കുന്ന ടെലിവിഷൻ ഷോയെന്ന പ്രത്യേകത ജനകീയ കോടതിയ്ക്കുണ്ട്. ഐഎഎസ് തലപ്പത്ത് കുറച്ചുനാളുകളായി നീറിപ്പുകയുന്ന വിഷയങ്ങൾക്കൊടുവിലാണ് പ്രശാന്ത് ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ നടപടിയുണ്ടായത്.

Story Highlights : N Prashant IAS says the report against him in unnathi controversy is fake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top