മധുരൈ എയര്‍പോര്‍ട്ട് വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍; ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചും വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി നിന്നും പ്രതിഷേധിച്ച് നാട്ടുകാര്‍
മധുരൈ എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ചിന്ന ഉതുപ്പിലെ പ്രദേശവാസികള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയും ശരീരത്ത് പെട്രോള്‍ ഒഴിച്ചും ആത്മഹത്യാഭീഷണി മുഴക്കി. സമരക്കാരുടെ ആവശ്യം പരിഗണിക്കുമെന്ന മധുരൈ സൗത്ത് തഹസില്‍ദാറിന്റെ ഉറപ്പിനെതുടര്‍ന്ന് പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. (people protest against madurai airport land acquisition works)
മധുരൈ എയര്‍പോര്‍ട്ട് വികസനത്തിന്റെ ഭാഗമായി 633 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 126 കുടുംബങ്ങള്‍ക്ക് ഭൂമി നഷ്ടമാകും. ഇന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങാനിരിക്കെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. സമരക്കാര്‍ ആദ്യം റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചു. പിന്നാലെ പത്തിലധികം പേര്‍ സമൂപത്തെ വാട്ടര്‍ ടാങ്കിന് മുകളിലേക്ക് കയറി. ഇതില്‍ ചിലര്‍ ശരീരത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. വന്‍ പൊലീസ് സന്നാഹവും ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. പിന്നാലെ പൊീസും മധുരൈ സൗത്ത് തഹസില്‍ദാറും സമരക്കാരുമായി ചര്‍ച്ച നടത്തി.
സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി മധുരൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മൂന്ന് സെന്റ് വസ്തു നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടുതല്‍ ഭൂമി നഷ്ടമാകുന്നവര്‍ക്ക് അതിനനുസൃതമായി പണം നല്‍കണം എന്നും സമരക്കാര്‍ അധികൃതരെ അറിയിച്ചു. ആറ് ദിവസത്തിനകം അനുകൂലതീരുമാനം ഉണ്ടാകുമെന്ന് മധുരൈ സൗത്ത് തഹസില്‍ദാര്‍ ഉറപ്പ് നല്‍കി. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ ഇതിലും കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
Story Highlights : people protest against madurai airport land acquisition works
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here