Advertisement

സ്വീഡനിലെ തൊഴിൽ മന്ത്രിക്ക് ബനാനഫോബിയ; ഓഫിസ് സ്റ്റാഫുകൾ വീടുകളിൽ വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദേശം

November 17, 2024
2 minutes Read
banan

സ്വീഡിഷ് മന്ത്രിയുടെ വാഴപ്പഴത്തോടുള്ള ഗെറ്റ്ഔട്ട് അടിയാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. സ്വീഡനിലെ ക്യാബിനറ്റ് മന്ത്രിയായ പൗളീന ബ്രാൻഡ്‌ബെർഗിന്റെ മഞ്ഞ നിറത്തിലുള്ള പഴങ്ങളോടുള്ള പേടി, പ്രത്യേകിച്ച് വാഴപ്പഴത്തോടുള്ള പേടി, കാരണം സ്റ്റാഫുകളോട് തങ്ങളുടെ വീടുകളിൽ വാഴപ്പഴങ്ങള്‍ സൂക്ഷിക്കരുതെന്ന് പറഞ്ഞ് ഇമെയില്‍ സന്ദേശം അയച്ചിരിക്കുകയാണ് ഇപ്പോൾ.

എക്സ്പ്രഷന്‍ എന്ന സ്വീഡിഷ് പത്രമാണ് മന്ത്രിയുടെ ബനാന ഫോബിയയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. അസാധാരണമാണെങ്കിലും, പഴം കാണുമ്പോഴോ മണക്കുമ്പോഴോ ബനാനഫോബിയ ഉണ്ടാകാം, ഉത്കണ്ഠ, ഓക്കാനം തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുമ്പോടിയായി റൂമില്‍ നിന്ന് വാഴപ്പഴങ്ങളും മറ്റ് മഞ്ഞ നിറത്തിലുള്ള എല്ലാ പഴങ്ങളും എടുത്ത് മാറ്റണം, എന്നായിരുന്നു സ്വീഡിഷ് സ്പീക്കറുടെ ഓഫീസിലേക്കടക്കം മന്ത്രി അയച്ച ഇമെയിൽ സന്ദേശം. മന്ത്രിയുടെ ഈ അലര്‍ജിയില്‍ പ്രധാനമന്ത്രിയടക്കം പ്രതികരണം നടത്തി.

Read Also: ‘അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിട്ടില്ല, ഭയമില്ല’ ; വ്യക്തമാക്കി നടി കസ്തൂരി

എന്നാൽ ഇതാദ്യമായല്ല പൗളീനയുടെ ബനാനഫോബിയ പുറംലോകമറിയുന്നത്. രാജ്യത്തെ ലിംഗസമത്വ മന്ത്രിയായ ബ്രാൻഡ്‌ബെർഗ് 2020-ൽ എക്‌സിലൂടെയാണ് ആദ്യമായി അക്കാര്യം തുറന്നു പറഞ്ഞത്. അതിന് തൊട്ട് പിന്നാലെയാണ് എംപിയും സോഷ്യൽ ഡെമോക്രാറ്റിക് വക്താവുമായ തെരേസ കാർവാലോ തനിക്കും ബനാനഫോബിയ ഉണ്ടെന്നും ഈ വിഷയത്തിൽ ബ്രാൻഡ്‌ബെർഗുമായി ഐക്യപ്പെട്ടുവെന്നും എക്‌സിൽ കുറിച്ച് രംഗത്തുവന്നത്.

“തൊഴിൽ ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾ നിരവധി കടുത്ത സംവാദങ്ങൾ നടത്തിയിട്ടുണ്ടാകാം, എന്നാൽ ഈ വിഷയത്തിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു. പല അപൂർവ ഭയങ്ങളേയും പോലെ, ബനാനഫോബിയ ഉള്ള ആളുകളെ നിർണ്ണയിക്കാൻ പ്രയാസമാണ്” കാർവാലോ പറഞ്ഞു.

ബനാന ഫോബിയ കുട്ടിക്കാലം മുതൽ തന്നെ കാണപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.ഇത് ഒരിക്കലും ഒരു രോഗാവസ്ഥയല്ല. വാഴപ്പഴത്തോട് ഉണ്ടാകുന്ന അപൂർവ്വമായ വെറുപ്പും ഭയവുമാണ് ബനാനഫോബിയ എന്ന് പറയുന്നത്. കൃത്യമായ പ്രൊഫഷണലുകളുടെ സഹായം തേടിയാൽ ഇത് നിയന്ത്രിക്കാൻ കഴിയും.

Story Highlights : Staff ‘banana-proof’ areas for Swedish minister’s phobia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top