‘കള്ളവോട്ടുനടന്നു, ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം’; കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. ഇന്ന് ഹൈക്കോടതിയില്‍ 3 ഹര്‍ജികള്‍ നല്‍കും.കള്ളവോട്ട് നടന്നതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. (congress legal action in chevayur bank election row)
സംഘര്‍ഷഭരിതമായ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഒടുവില്‍ കോടതി കയറുകയാണ്. തങ്ങളുടെ കൈകളില്‍ സുരക്ഷിതമെന്ന് കരുതിയ ബാങ്ക് ഭരണമാണ് കോണ്‍ഗ്രസിന് നഷ്ടമായത്. സിപിഐഎം പിന്തുണയില്‍ കള്ളവോട്ട് നേടിയാണ് കോണ്‍ഗ്രസ് വിമതര്‍ ജയിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സിപിഐഎം ആക്രമണം അഴിച്ചു വിട്ടപ്പോഴും നോക്കുകുത്തിയായി നിന്ന മെഡിക്കല്‍ കോളേജ് എസിപി കെ ഉമേഷിനെതിരെ നടപടി വേണമെന്നും പറയുന്നു.
തിരിച്ചറിയല്‍ പരിശോധനകള്‍ നടത്താതെ വോട്ട് ചെയ്യാന്‍ അനുവദിച്ച റിട്ടേണിംഗ് ഓഫീസര്‍ കൃത്യനിര്‍വഹണത്തില്‍ വിഴ്ച നടത്തിയെന്നും കോണ്‍ഗ്രസ് ഹൈകോടതിയെ അറിയിക്കും. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ഇതിനോടകം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോണ്‍ഗ്രസ് ആവശ്യത്തില്‍ കോടതിയുടെ നടപടിയും പ്രധാനമാകും. ഡിസിസിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് നിലവിലെ ഭരണസമിതി കോണ്‍ഗ്രസ് വിമതരായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Story Highlights : congress legal action in chevayur bank election row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here