Advertisement

പാലക്കാട്ടുകാര്‍ കണ്ടും അറിഞ്ഞും അടിച്ചുപൊളിച്ച 20 ദിവസങ്ങള്‍; ഫ്‌ളവേഴ്‌സ് കല്‍പ്പാത്തി ഉത്സവ് കൊടിയിറങ്ങുന്നത് ഒട്ടേറെ അനുഭവങ്ങള്‍ ബാക്കിവച്ച്

November 18, 2024
Google News 2 minutes Read
flowers kalpathy utsav 2024 completed

പാലക്കാട്ടുകാര്‍ക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വിപണനത്തിന്റെയും പുതിയ പാത തുറന്ന് നല്‍കിയ ഫ്ളവേഴ്സ് കല്‍പാത്തി ഉത്സവ് കൊടിയിറങ്ങി. മേളയില്‍ ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളെത്തി. ഉത്സവ് വീണ്ടും പാലക്കാടിന്റെ മണ്ണിലേക്കെത്തണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. (flowers kalpathy utsav 2024 completed)

കഴിഞ്ഞ 20 ദിവസങ്ങള്‍ പാലക്കാട്ടുകാര്‍ ചുരുങ്ങിയ ഉത്സവവേദിയായിരുന്നു കല്‍പ്പാത്തി ഉത്സവ്. കല്‍പ്പാത്തി രഥോത്സവാഘോഷത്തെ ലോകത്തിന് മുന്നില്‍ വിശാലമായ ക്യാന്‍വാസിലൂടെ എത്തിക്കുകയായിരുന്നു ഫ്ളവേഴ്സ്. മികച്ച സ്റ്റാളുകള്‍,ഫുഡ് കോര്‍ട്ട്, മികച്ച സംഗീത,നൃത്ത,കോമഡി വിരുന്ന് ഇതിനൊക്കെ ഒപ്പം എആര്‍വിആര്‍ ഷോയും ഫ്ളവേഴ്സ് ഒരുകോടി കുട്ടേട്ടനുമൊക്കെ പാലക്കാട്ടുകാരുടെ ഹൃദയം കവര്‍ന്നു.

Read Also: ‘ഉന്നതി ഫയൽ കൈമാറ്റ വിവാദത്തിൽ റിപ്പോർട്ട് വ്യാജം; സസ്പെൻഷനിൽ വേദന’; എൻ. പ്രശാന്ത്

സംവിധായകന്‍ ബൈജുകൊട്ടാരക്കരയുടെ നേതൃത്വത്തില്‍ ഫ്ളവേഴ്സിലെ വലിയ പ്രൊഫഷണല്‍ സംഘമാണ് കല്‍പ്പാത്തി ഉത്സവിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഉത്സവവേദിയില്‍ ഇക്കാലയളവില്‍ വന്നുപോയത് നൂറിലധികം കലാകാരന്മാരാണ്. സൗരാഇവന്റ്സുമായി ചേര്‍ന്നാണ് ഫ്ളവേഴ്സ് കല്‍പ്പാത്തി ഉത്സവ് ഒരുക്കിയത്.

Story Highlights : flowers kalpathy utsav 2024 completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here